കോതമംഗലം: അയിരൂര്‍ പാടത്ത് കാറിലത്തെിയ ക്വട്ടേഷന്‍ സംഘം ബോംബെറിഞ്ഞ് ഭീതി പരത്തി രണ്ടു പേരെ വെട്ടി പരിക്കേല്‍പിച്ചു. മണിയാട്ടുകുടി യഹ്യ (26), പാറക്കുടി അജാസ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി 11.30 ഓടെ മാരുതി സ്വിഫ്റ്റ് കാറിലത്തെിയ ക്വട്ടേഷന്‍ സംഘം അയിരൂര്‍ പാടം പള്ളി കവലയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് ബോംബെറിയുകയായിരുന്നു. കാറിന്‍െറ ചില്ല് തകരുകയും ചെയ്തു. ഈ സമയം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യഹ്യയെയും അജാസിനെയും ആശുപത്രി കവലക്ക് സമീപം തടഞ്ഞുനിര്‍ത്തി വടിവാളടക്കമുള്ള മാരകായുധങ്ങളുമായി ആക്രമിച്ചു. ആക്രമണത്തിനിടയില്‍ ആളുമാറിയെന്ന് മനസ്സിലാക്കിയ ക്വട്ടേഷന്‍ സംഘം ഇവരെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തലക്ക് പരിക്കേറ്റ യഹ്യയെയും മുഖത്തിന് പരിക്കേറ്റ അജാസിനെയും കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടപ്പടി പള്ളിയിലെ പെരുന്നാളിനിടയിലും എം.എ കോളജ് വജ്ര ജൂബിലിയോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടയിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ തുടര്‍ച്ചയാണ് ആക്രമണമെന്ന് സംശയിക്കുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിസ്സാര പ്രശ്നങ്ങള്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ ഏറ്റെടുക്കുന്നത് കോതമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ക്രമസമാധാന തകര്‍ച്ചക്ക് ഇടയാക്കിയിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് നെല്ലിക്കുഴിയില്‍ രണ്ട് വീടുകളില്‍ എത്തി സ്ത്രീകളെയും കുട്ടികളെയും വടിവാള്‍ കഴുത്തിന് വെച്ച് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. ഈ സംഘങ്ങളെ പിടികൂടാന്‍ പൊലീസിന് കഴിയാത്ത സാഹചര്യത്തിലാണ് അയിരൂര്‍ പാടത്ത് ആക്രമണം അരങ്ങേറിയിരിക്കുന്നത്. ആക്രമണത്തിനുശേഷം രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിച്ചെന്ന് വരുത്തി കേസ് നടപടികള്‍ അവസാനിപ്പിക്കുന്നത് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് തണലാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.