കൊച്ചി: നഗരത്തിലെ മാലിന്യ നിര്‍മാര്‍ജനത്തിന് പുതിയ പരീക്ഷണത്തിനൊരുങ്ങി കൊച്ചി നഗരസഭ. പാരിസ്ഥിതിക പ്രശ്നങ്ങളില്ലാതെ മാലിന്യം സംസ്കരിക്കുന്നതിനൊപ്പം വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന തരത്തിലുള്ള പ്ളാന്‍റ് സ്ഥാപിക്കുകയാണ് ലക്ഷ്യം. അമേരിക്കന്‍ കമ്പനിയായ ജി.ജെ നേച്ചര്‍ കണ്‍സോര്‍ഷ്യം എന്ന കമ്പനിയാകും പദ്ധതി നടപ്പാക്കുക. പദ്ധതിയെക്കുറിച്ച് വിശദമായി പഠിക്കാന്‍ ഏല്‍പിച്ച കിറ്റ്കോയാണ് കണ്‍സോര്‍ഷ്യത്തെ തെരഞ്ഞെടുത്തത്. നിലവിലുള്ള സംവിധാനം അപര്യാപ്തമായതിനാലും ബ്രഹ്മപുരം പ്ളാന്‍റ് നവീകരിക്കാന്‍ വന്‍ തുക ചെലവഴിക്കേണ്ട സാഹചര്യത്തിലുമാണ് നഗരസഭ സര്‍ക്കാര്‍ സഹായം തേടിയത്. സംസ്ഥാന സര്‍ക്കാറിന്‍െറ സഹായത്തോടെ പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധതരം മാലിന്യങ്ങള്‍ തരംതിരിക്കാതെ തന്നെ പ്ളാന്‍റില്‍ നിക്ഷേപിച്ച് രണ്ടു ഘട്ടമായി സംസ്കരിച്ചശേഷം അതില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതാണ് പദ്ധതി. ഒരു ദിവസം 300 ടണ്‍ മാലിന്യമാണ് പ്ളാന്‍റില്‍ ആവശ്യം. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുക. കോര്‍പറേഷന്‍ പരിധിയിലുള്ള വിവിധ സ്ഥലങ്ങളില്‍നിന്നും മറ്റു പ്രദേശങ്ങളില്‍നിന്നും മാലിന്യമത്തെിക്കും. പ്ളാന്‍റിന്‍െറ നിര്‍മാണത്തിന് അഞ്ചു മുതല്‍ 20 ഏക്കര്‍ വരെ സ്ഥലമാണ് നീക്കിവെച്ചിട്ടുള്ളത്. സ്ഥലത്തിനുള്ള വാടക കമ്പനി നല്‍കണമെന്നാണ് വ്യവസ്ഥ.വൈദ്യുതിക്ക് യൂനിറ്റിന് 15 രൂപ വ്യവസ്ഥയില്‍ 10 രൂപ കെ.എസ്.ഇ.ബിയും രണ്ടു രൂപ കോര്‍പറേഷനും മൂന്നു രൂപ ജില്ല ശുചിത്വ മിഷനും നല്‍കണം. പദ്ധതിക്കായി ബി.പി.സി.എല്ലിന്‍െറ സാമൂഹിക ഉത്തരവാദിത്ത ഫണ്ടില്‍നിന്നും വാഗ്ദാനം ചെയ്ത 25 കോടിയും ഉപയോഗപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.