വിമാനത്താവളത്തില്‍ സാറ്റ്ലൈറ്റ് ഫോണുമായി വിദേശി പിടിയില്‍

നെടുമ്പാശേരി: സാറ്റ്ലൈറ്റ് ഫോണുമായി വിമാനത്താവളത്തില്‍ കടന്ന വിദേശിയെ സി.ഐ.എസ്.എഫ് പിടികൂടി. എക്സറേ പരിശോധനയിലാണ് റിയാദ് ഹൈല്‍ സ്വദേശി അല്‍ഷമാരി സുല്‍ത്താന്‍ ഷഹദില്‍നിന്നും(38) സാറ്റ്ലൈറ്റ് ഫോണ്‍ പിടിച്ചെടുത്തത്. നെടുമ്പാശ്ശേരി പൊലീസിന് കൈമാറിയ ഇയാളെ വെള്ളിയാഴ്ച അങ്കമാലി കോടതിയില്‍ ഹാജരാക്കും. ഇക്കഴിഞ്ഞ ഡിസംബര്‍ 19 നാണ് ഇയാള്‍ കേരളത്തിലത്തെിയത്. ജനുവരി ഒന്നു മുതല്‍ നാലുവരെ ഇയാള്‍ കായംകുളത്തെ ഒരു ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഇയാള്‍ക്ക് സാറ്റ്ലൈറ്റ് ഫോണ്‍ ലഭിച്ചതെവിടെനിന്നാണെന്നത് ഉള്‍പ്പെടെ അന്വേഷണം നടത്തിവരുകയാണെന്ന് നെടുമ്പാശ്ശേരി സി.ഐ എം.കെ. മുരളി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.