മൂവാറ്റുപുഴ: പൈനാപ്പ്ള്‍ കര്‍ഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ സമരത്തിനൊരുങ്ങുന്നു. ഇതിന് മുന്നോടിയായി 1000 പേര്‍ ഒപ്പിട്ട ഭീമഹരജി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നല്‍കിയതായി പൈനാപ്പ്ള്‍ ആന്‍ഡ് റബര്‍ ഗ്രോവേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ അഞ്ചുലക്ഷം പേരുടെ ഉപജീവനമാര്‍ഗമാണ് പൈനാപ്പ്ള്‍ കൃഷി. 50,000 ഏക്കര്‍ സ്ഥലത്ത് 10,000 കോടി രൂപയുടെ പൈനാപ്പ്ളാണ് ഒരുവര്‍ഷം ഉല്‍പാദിപ്പിക്കുന്നത്. എന്നാല്‍, ഇതിനാവശ്യമായ സഹായങ്ങളൊന്നും സര്‍ക്കാറുകള്‍ നല്‍കുന്നില്ല. പൈനാപ്പ്ള്‍ കര്‍ഷകരെ സഹായിക്കാന്‍ 1998ല്‍ കൊണ്ടുവന്ന നടുക്കര പൈനാപ്പ്ള്‍ ഫാക്ടറി നേരത്തേ കര്‍ഷകര്‍ക്ക് സഹായകമായിരുന്നെങ്കിലും ഇപ്പോള്‍ ദുരിതമാണ് നല്‍കുന്നത്. നേരത്തേ 3000 ടണ്‍ പൈനാപ്പ്ള്‍ വരെ കമ്പനി എടുത്തിരുന്നു. എന്നാല്‍, കമ്പനി പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുത്തതോടെ പൈനാപ്പ്ള്‍ സംഭരിക്കാന്‍ തയാറാകുന്നില്ല. കഴിഞ്ഞവര്‍ഷം നിരവധി ടണ്‍ എടുത്തതിന്‍െറ പണം പോലും നല്‍കിയിട്ടില്ല. കഴിഞ്ഞദിവസം പൈനാപ്പ്ള്‍ എടുക്കുന്നെന്നറിഞ്ഞ് കര്‍ഷകര്‍ എത്തിയെങ്കിലും ജനറേറ്ററും മെഷീനും കേടാണെന്ന് പറഞ്ഞ് ഇവരെ മടക്കി അയക്കുകയായിരുന്നു. ഒരു കിലോ പൈനാപ്പ്ള്‍ ഉല്‍പാദിപ്പിക്കാന്‍ 17 രൂപയോളം ചെലവ് വരും. എന്നാല്‍, 12 രൂപ മുതല്‍ 18 രൂപ വരെയെ ഇപ്പോള്‍ വിലയുള്ളൂ. ഈ സാഹചര്യത്തില്‍ ബാങ്കില്‍നിന്നും മറ്റും വായ്പ എടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് തങ്കച്ചന്‍ മാത്യു പറഞ്ഞു. കഴിഞ്ഞ ആറുമാസമായി പൈനാപ്പ്ളിന്‍െറ വില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലേക്ക് 3000 ടണ്‍ പൈനാപ്പ്ള്‍ കയറ്റി പോയിരുന്നു. അതില്ലായിരുന്നെങ്കില്‍ നിരവധി ടണ്‍ പൈനാപ്പ്ള്‍ തോട്ടത്തില്‍തന്നെ ചീഞ്ഞ് നശിക്കുമായിരുന്നു. വിലയിടിയുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് കര്‍ഷകര്‍ക്ക് സ്ഥാപിച്ച നടുക്കര കമ്പനി പൈനാപ്പ്ള്‍ സംഭരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നല്‍കാനുള്ള പണം ഉടന്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.