കൊച്ചി: വ്യാജ വെളിച്ചെണ്ണയുടെ വില്‍പനയും വിതരണവും കൊച്ചിയില്‍ വ്യാപകം. ഉല്‍പാദനം തമിഴ്നാട്ടിലാണെങ്കിലും സംസ്ഥാനത്തിന്‍െറ മിക്കവാറും ഇടങ്ങളിലേക്ക് വിതരണം കൊച്ചിയില്‍നിന്ന്. വെളിച്ചെണ്ണയുടെ ആകര്‍ഷകമായ മണം ഒഴികെ വെളിച്ചെണ്ണയില്‍ ഉണ്ടാകേണ്ട ഘടകങ്ങള്‍ ഒന്നുമില്ലാതെ രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഉല്‍പന്നമാണ് വെളിച്ചെണ്ണയായി വിപണിയിലത്തെുന്നത്. പാം കെര്‍ണല്‍ ഓയിലാണ് ഇതില്‍ 85 ശതമാനം. നിറവും മണവും കിട്ടാന്‍ ലാറിക് ആസിഡും. 15 ശതമാനം വെളിച്ചെണ്ണയും ചേര്‍ക്കും. കൊപ്രയും നാളികേരവുമില്ലാതെ വെളിച്ചെണ്ണ ഉണ്ടാക്കി, കേരളത്തില്‍ വിറ്റ് കോടികളുണ്ടാക്കുന്ന തമിഴ്നാട് ലോബിയാണ് ഇതിനുപിന്നില്‍. ഉല്‍പാദകരെ കൂടാതെ ഈ കച്ചവടത്തില്‍ കൊള്ളലാഭം ഉണ്ടാക്കുന്നത് മൊത്ത കച്ചവടക്കാരാണ്. പൊതുവിപണിയിലെ വെളിച്ചെണ്ണ റീട്ടെയില്‍ വില കിലോഗ്രാമിന് 110 രൂപയിലത്തെി നില്‍ക്കെ 60 രൂപക്കാണ് വ്യാജ വെളിച്ചെണ്ണ മൊത്ത വ്യാപാരക്കാര്‍ക്ക് കിട്ടുന്നത്. കൊപ്ര ആട്ടി നിര്‍മിച്ച വെളിച്ചെണ്ണ വില്‍ക്കുന്നതിനെക്കാള്‍ കൂടിയ കമീഷന്‍ വാഗ്ദാനം ചെയ്താണ് ഇവ റീട്ടയില്‍ വ്യാപാരികള്‍ വഴി വില്‍പന. വാങ്ങുന്നവര്‍ക്കും മൊത്ത വ്യാപാര നിരക്കിലെന്ന വ്യാജേന പൊതുവിപണിയെക്കാള്‍ വില താഴ്ത്തി നല്‍കുന്നു. ചില ഹോട്ടലുകള്‍, തട്ടുകട-റെസ്റ്റാറന്‍റുകള്‍ തുടങ്ങിയവരാണ് വ്യാജന്‍െറ ഉപഭോക്താക്കള്‍. തട്ടുകടകളില്‍ ഇവയുടെ ഉപയോഗം വ്യാപകമാകുന്നതോടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കും.എഡിബ്ള്‍ ഓയില്‍ എന്ന പേരില്‍ ടാങ്കറുകളില്‍ കൊണ്ടുവരുന്ന എണ്ണ അതിര്‍ത്തിയില്‍ വിവിധ കേന്ദ്രങ്ങളില്‍വെച്ച് രഹസ്യമായി പാക്ക് ചെയ്താണ് കൊച്ചിയില്‍ എത്തിക്കുന്നത്. വെളിച്ചെണ്ണക്ക് വില കൂടിയ സമയത്താണ് തമിഴ്നാട്ടിലെ കാങ്കയത്ത് ഉല്‍പാദിപ്പിച്ച് കേരളത്തിലേക്ക് വ്യാജ വെളിച്ചെണ്ണ എത്തിച്ച് തുടങ്ങിയത്. വില താഴ്ന്നെങ്കിലും താരതമ്യേന ശുദ്ധ വെളിച്ചെണ്ണ വില്‍ക്കുന്നതിനെക്കാള്‍ ലാഭം ഈ ഇടപാടില്‍ ലഭിക്കുമെന്നതിനാല്‍ ലോബി രംഗത്ത് സജീവമായി തുടരുകയാണ്. വ്യാജന്‍ വ്യത്യസ്ത ബ്രാന്‍ഡുകളിലാണ് വിപണിയിലുള്ളത്. ഒളിഞ്ഞിരിക്കുന്ന അപകടം മനസ്സിലാക്കാതെ ലാഭം നോക്കി വാങ്ങി ഉപയോഗിക്കുന്നവര്‍ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നീങ്ങുമ്പോഴും നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. പ്രമുഖ വെളിച്ചെണ്ണ ഉല്‍പാദകരും മുഖ്യ വ്യാപാരികളും വ്യാജ വെളിച്ചെണ്ണക്കെതിരെ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും അവ വ്യാജന്‍െറ വിപണനത്തിന് തടസ്സമാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.