പെരുമ്പാവൂര്‍: കാട്ടാനകളുടെ ശല്യംമൂലം പൊറുതിമുട്ടുന്ന മേക്കപ്പാലയിലെ ജനങ്ങളുടെ സുരക്ഷിത ജീവിതത്തിന് സോളാര്‍ വേലിയൊരുങ്ങുന്നു. കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ 10 കിലോമീറ്റര്‍ പരിധിയില്‍ സോളാര്‍ വേലി സ്ഥാപിക്കാനാണ് തീരുമാനം. കഴിഞ്ഞ ഒരാഴ്ചയായി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കുമ്പാളംതോട്ടില്‍ വൈകുന്നേരമത്തെുന്ന കാട്ടാനകള്‍ പാറമടകളില്‍ കുളിച്ചാണ് കാട്ടിലേക്ക് പോകുന്നത്. കാടിറങ്ങി വരുന്ന ആനകളുടെ വരവ് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വനം വകുപ്പിനെ അറിയിച്ചെങ്കിലും ഇവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയായിരുന്നു. തീയിട്ടും പാട്ടകൊട്ടിയും പ്രദേശവാസികള്‍ ആനകളെ തുരത്താന്‍ നോക്കിയെങ്കിലും ഇതൊന്നും ഫലിച്ചില്ല. കുറച്ചു നാള്‍ മുതല്‍ ഈ ഭാഗങ്ങളില്‍ കൃഷികള്‍ നശിപ്പിച്ചിരുന്നു. വൈകുന്നേരം ആനക്കൂട്ടമിറങ്ങുന്നതിനാല്‍ ആഴ്ചകളായി മക്കളെ ട്യൂഷനയക്കാറില്ല. മേക്കപ്പാലക്ക് പുറമെ പാണിയേലി, തൊടാക്കയം, കയറ്റുവ എന്നിവിടങ്ങളിലും ആനശല്യം രൂക്ഷമാണ്. പ്ളാച്ചേരിവീട്ടില്‍ ശശി, രവി, പുതുശ്ശേരി ശിവന്‍, കാരാട്ടുകുടി ജനാര്‍ദനന്‍ എന്നിവരുടെ കൃഷി നശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ സാജുപോള്‍ എം.എല്‍.എ, മലയാറ്റൂര്‍ ഡി.എഫ്.ഒ ഡി. വിജയാനന്ദ്, ജില്ലാ പഞ്ചായത്തംഗം ബേസില്‍ പോള്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ഗോപാലകൃഷ്ണന്‍, വേങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം.എ. ഷാജി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇതിന്‍െറ അടിസ്ഥാനത്തിലാണ് 15 ലക്ഷം രൂപ സര്‍ക്കാറില്‍നിന്ന് അനുവദിച്ച് സോളാര്‍ വേലി സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.