മൂവാറ്റുപുഴ: പെണ്‍കുട്ടിയെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയി മാതാവിന്‍െറ സഹായത്തോടെ പീഡിപ്പിച്ചശേഷം നഗ്നചിത്രങ്ങള്‍ വാട്സ് ആപ്പ് വഴി പ്രചരിപ്പിച്ച് വീട്ടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവിനെയും മാതാവിനെയും മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പിള്ളി ആനിക്കാട് മുള്ളര്‍ കുഴിയില്‍ അരുണ്‍ (27), മാതാവ് രാജമ്മ (55) എന്നിവരെയാണ് എസ്.ഐ പി.എച്ച്. സമീഷിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വീട്ടില്‍ തടവില്‍ പാര്‍പ്പിച്ചശേഷം പീഡിപ്പിച്ച് ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.