കളമശ്ശേരി: പ്രവര്‍ത്തനം നിര്‍ത്തിവെച്ച എടയാറിലെ ബിനാനി സിങ്ക് കമ്പനിയില്‍നിന്ന് പ്ളാന്‍റുകളും യന്ത്രസമാഗ്രികളും നീക്കം ചെയ്യുന്നത് തടഞ്ഞ് ഹൈകോടതി ഉത്തരവ്. എടയാര്‍ മേഖലയിലെ കുടിവെള്ള വിതരണപദ്ധതിയുടെ ചെലവ് വഹിക്കുന്ന ബിനാനി സിങ്ക് കമ്പനിയുടെ പ്ളാന്‍റുകളും യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും കടത്തിക്കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നെന്ന് ചൂണ്ടിക്കാട്ടി എടയാര്‍ സ്വദേശിയും വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകനുമായ ഷംസുദ്ദീന്‍ എടയാറാണ് കോടതിയെ സമീപിച്ചത്. കമ്പനി പ്രവര്‍ത്തനരഹിതമായതിനാല്‍ പണം നല്‍കുന്നില്ളെന്ന് ചൂണ്ടിക്കാട്ടി സപ്ളയര്‍മാര്‍ യന്ത്രങ്ങള്‍ തിരിച്ചെടുക്കുന്നെന്ന വ്യാജേനയാണ് പ്ളാന്‍റുകളും മറ്റ് ഉപകരണങ്ങളും കടത്തിക്കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നത്. കമ്പനി പരിസരത്തുനിന്നും പ്ളാന്‍റിലെ മെഷിനറികള്‍, ഉപകരണങ്ങള്‍ എന്നിവ നീക്കം ചെയ്യരുതെന്നാണ് ഹൈകോടതി ബിനാനി കമ്പനിയോടും മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും ഉത്തരവിട്ടിരിക്കുന്നത്. കലക്ടര്‍ ഇടക്കാല ഉത്തരവ് അനുസരിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് നിര്‍ദേശിച്ചു. പരാതിക്കാരനുവേണ്ടി അഡ്വ. കെ.കെ. അഷ്കര്‍ ഹാജരായി. 2004ല്‍ ഏലൂര്‍-എടയാര്‍ വ്യവസായമേഖല സന്ദര്‍ശിച്ച സുപ്രീംകോടതി നിരീക്ഷണസമിതി ബിനാനി കമ്പനിയുടെ ചെലവില്‍ എടയാര്‍ പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പൈപ്പ് വഴി കുടിവെള്ളം എത്തിച്ചുകൊടുക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് നിര്‍ദേശിച്ചിരുന്നു. ഇത് നടപ്പാക്കാന്‍ പരിസ്ഥിതി സംഘടന, ബിനാനി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രതിനിധിക്കുള്ള നിരീക്ഷണ സമിതി രൂപവത്കരിച്ച് അതനുസരിച്ച് ഒരു കുടുംബത്തിന് പ്രതിമാസം 10 ലിറ്റര്‍ വെള്ളം എന്ന് ക്ളിപ്തപ്പെടുത്തി 2005 മുതല്‍ നടന്നുവരുകയാണ്. കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള ബാധ്യതയുടെ കാലപരിധി കമ്പനി എടയാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നിടത്തോളം എന്ന് പരിമിതപ്പെടുത്തിയാണ് പ്രാദേശിക നിരീക്ഷണസമിതി തീരുമാനമെടുത്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.