മൂവാറ്റുപുഴ: പാറമണല്‍ കഴുകുന്ന വെള്ളം മുളവൂര്‍ തോട്ടില്‍ ഒഴുക്കിയതായി പരാതി. തോട്ടില്‍ കുളിക്കാനിറങ്ങിയ 20പേര്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ മുളവൂര്‍ തോട്ടില്‍ കുളിക്കാനിറങ്ങിയവര്‍ക്കാണ് ചൊറിച്ചില്‍ അനുഭവപ്പെട്ടത്. പാറമടകളുടെ കേന്ദ്രമായ മാനാറിയില്‍നിന്ന് ആരംഭിച്ച് മുളവൂര്‍ തോട്ടില്‍ കുളിച്ചവര്‍ക്കാണ് ശരീരം ചൊറിഞ്ഞുതടിച്ച് പൊട്ടിയത്. മാനാറിയിലെ പാറമടകളില്‍നിന്ന് പാറമണല്‍ കഴുകുന്ന വെള്ളം കല്‍ച്ചിറയിലേക്കാണ് ഒഴുകുന്നത്. ഇത് പിന്നീട് മുളവൂര്‍ തോട്ടില്‍ എത്തുകയാണ്. ഞായറാഴ്ച തോട്ടില്‍ വെള്ളം കുറവായിരുന്നു. ഇതോടെയാണ് മണല്‍ കഴുകുന്ന പാല്‍നിറത്തിലെ വെള്ളം കല്‍ച്ചിറയിലൂടെ ഒഴുകുന്നത് കണ്ടത്തെിയത്. ചൊറിച്ചില്‍ അനുഭവപ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ച ശേഷം നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് സംഭവം വെളിവായത്. പാറ പൊട്ടിക്കാനുപയോഗിക്കുന്ന വെടിമരുന്ന് പാറമണല്‍ കഴുകുമ്പോള്‍ വെള്ളത്തില്‍ കലര്‍ന്ന് തോട്ടിലത്തെിയതാണ് ചൊറിച്ചില്‍ അനുഭവപ്പെടാന്‍ കാരണമായത്. സംഭവം വിവാദമായതോടെ തിങ്കളാഴ്ച ആരോഗ്യവകുപ്പ് അധികൃതര്‍ക്കടക്കം പരാതി നല്‍കാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.