പപ്പാഞ്ഞിയുടെ ബാക്കി കടപ്പുറത്തു തന്നെ

മട്ടാഞ്ചേരി: പുതുവര്‍ഷപ്പുലരിയില്‍ ഫോര്‍ട്ട്കൊച്ചി കടപ്പുറത്ത് കത്തിക്കുന്നതിന് സ്ഥാപിച്ച കാര്‍ണിവല്‍ പപ്പാഞ്ഞിയുടെ കൂറ്റന്‍ ഫ്രെയിം നടപ്പാതയില്‍നിന്ന് നീക്കം ചെയ്യാത്തത് സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടാകുന്നു. മുപ്പത്തിയഞ്ച് അടിയോളം ഉയരമുള്ള പപ്പാഞ്ഞിയുടെ ഇരുമ്പില്‍ തീര്‍ത്ത ഫ്രെയിമാണ് നാലുദിവസം പിന്നിട്ടിട്ടും നടപ്പാതയില്‍ നിന്ന് നീക്കാതിരിക്കുന്നത്. ഫോര്‍ട്ട്കൊച്ചി കടപ്പുറത്തെ പ്രധാന കവാടമായ വാസ്കോഡ ഗാമ സ്ക്വയറിലെ നടപ്പാതയിലൂടെ സൗത് കടപ്പുറത്തേക്ക് വരുന്ന ഭാഗത്ത് കാല്‍നട യാത്ര തടസ്സപ്പെടുത്തിയാണ് ഇക്കുറി പപ്പാഞ്ഞിയെ സ്ഥാപിച്ചത്. സാധാരണ ഗ്രൗണ്ടില്‍ ഇറക്കിയാണ് പാപ്പയെ സ്ഥാപിക്കുന്നതെങ്കില്‍ ഇത്തവണ പപ്പാഞ്ഞിയെ നടപ്പാതയിലേക്ക് കയറ്റി വെക്കുകയായിരുന്നു. ഇതുമൂലം വിദേശ വിനോദസഞ്ചാരികള്‍ക്ക് പുതുവര്‍ഷപ്പുലരിയില്‍ പപ്പാഞ്ഞിയെ ശരിയായ രീതിയില്‍ കാണാന്‍ കഴിഞ്ഞില്ളെന്നും പരാതി ഉയര്‍ന്നിരുന്നു. വിദേശികള്‍ക്കായി നിര്‍മിച്ച പവിലിയന് എതിരെയായിരുന്നു പപ്പാഞ്ഞിയെ സ്ഥാപിച്ചത്. പപ്പാഞ്ഞിയെ കത്തിച്ച ശേഷം ഫ്രെയിം ഉടന്‍ നീക്കം ചെയ്യുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഈ ജോലി ഇപ്പോള്‍ ആര് ചെയ്യുമെന്ന ആശയ ക്കുഴപ്പത്തിലാണ്. സൗത് കടപ്പുറത്ത് ഇറങ്ങണമെങ്കില്‍ കരിങ്കല്ലുകള്‍ ചവിട്ടി വേണം എത്താന്‍. ഞായര്‍, ശനി ദിവസങ്ങളില്‍ കടപ്പുറത്തത്തെിയ നിരവധി പേരാണ് ഫ്രെയിമില്‍ തട്ടി വീണത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.