പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലിച്ചില്ല; കീഴ്മാട് കുളമ്പുരോഗം പടരുന്നു

ആലുവ: ക്ഷീര കര്‍ഷകര്‍ ധാരാളമുള്ള കീഴ്മാട് പഞ്ചായത്തില്‍ പടര്‍ന്നുപിടിച്ച കുളമ്പുരോഗം നിയന്ത്രിക്കാനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടില്ല. രോഗംമൂലം സാമ്പത്തിക ബുദ്ധിമുട്ടിലും കടക്കെണിയിലുമായ കര്‍ഷര്‍ക്ക് അധികൃതര്‍ നല്‍കിയ സഹായ വാഗ്ദാനങ്ങള്‍ ഇതുവരെ നടപ്പായില്ല. ഡിസംബര്‍ തുടക്കത്തിലാണ് എടയപ്പുറം, കീഴ്മാട്, കുട്ടമശ്ശേരി, കുന്നശ്ശേരി പള്ളം എന്നിവിടങ്ങളിലെ ചില പശുക്കളിലും കിടാരികളിലും കുളമ്പ് രോഗം കണ്ടത്തെിയത്. കുട്ടമശ്ശേരിയിലാണ് കൂടുതല്‍ കാലികളിലും കിടാരികളിലും രോഗം കണ്ടത്. രോഗം പിടിപെട്ട് നിരവധി പശുക്കളും കിടാരികളും ചത്തു. കുട്ടമശ്ശേരി സ്വദേശി കുഞ്ഞുമുഹമ്മദിന്‍െറ അരലക്ഷത്തിനടുത്ത് വിലയുള്ള പശുവും കിടാരിയും കുന്നശ്ശേരി പള്ളത്ത് താമസിക്കുന്ന മണിയുടെ മൂന്ന് പശുക്കള്‍, കുട്ടമശ്ശേരി സ്വദേശിയായ രാജന്‍ തുടങ്ങിയവരുടെ പശുക്കളാണ് ചത്തത്. ക്ഷീര കര്‍ഷകര്‍ ലോണെടുത്തും മറ്റും വാങ്ങിയ പശുക്കളായിരുന്നു ഇവ. കുട്ടമശ്ശേരി സ്വദേശികളായ രവിയുടെ ഒമ്പതോളം കിടാരികള്‍ക്കും റസീനയുടെ ഗര്‍ഭിണിയായ പശുവിനും കുമാരന്‍, വിജയന്‍ എന്നിവരുടെ പശുക്കള്‍, നൗഷാദിന്‍െറ കാള എന്നിവക്കും അസുഖം പിടിപെട്ടിരുന്നു. ദിവസവും ആയിരത്തോളം രൂപയാണ് ചികിത്സക്കായി കര്‍ഷകര്‍ക്ക് ചെലവായത്. കീഴ്മാട് മൃഗാശുപത്രിയില്‍ വേണ്ടത്ര മരുന്ന് ഇല്ലാത്തതിനാല്‍ പുറമെനിന്ന് കൂടിയ വിലക്ക് മരുന്ന് വാങ്ങേണ്ട ഗതികേടിലായിരുന്നു കര്‍ഷകര്‍. പ്രശ്നം രൂക്ഷമായതോടെ മൃഗസംരക്ഷണ വകുപ്പും പഞ്ചായത്തും അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു. യോഗത്തില്‍ കര്‍ഷകര്‍ക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്യപ്പെടുകയും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. കാലിത്തീറ്റ സൗജന്യമായി നല്‍കണമെന്നും കന്നുകാലികള്‍ നഷ്ടപ്പെട്ടവര്‍ക്ക് സഹായം നല്‍കണമെന്നും കര്‍ഷകര്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. അടിയന്തര സഹായം നല്‍കാന്‍ ശ്രമിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍ഡും ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റും വാഗ്ദാനം നല്‍കി. രോഗമുള്ള സ്ഥലങ്ങളില്‍നിന്ന് രണ്ട് കിലോമീറ്റര്‍ പരിധിയിലുള്ള കാലികള്‍ക്ക് കുത്തിവെപ്പ് നടത്തണമെന്നും യോഗത്തില്‍ തീരുമാനിച്ചു. എന്നാല്‍, ഇക്കാര്യങ്ങളൊന്നും നടന്നില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു. ആദ്യം രോഗം കണ്ടത്തെിയ പ്രദേശങ്ങളില്‍ രോഗം നിയന്ത്രിക്കാന്‍ സാധിച്ചെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടില്ല. ഇതുമൂലം പഞ്ചായത്തിലെ മറ്റ് പ്രദേശങ്ങളായ ചാലക്കല്‍, മോസ്കോ എന്നിവിടങ്ങളിലേക്ക് രോഗം വ്യാപിച്ചിട്ടുണ്ട്. ഇതിനിടെ, ആദ്യം രോഗം കണ്ടത്തെിയ ഭാഗത്ത് കഴിഞ്ഞദിവസം ഒരു പശുകൂടി ചത്തു. സൂര്യനഗറിലെ മൊയ്തീന്‍െറ പശുവാണ് ചത്തത്. ഇതിന് ഏകദേശം 60,000 രൂപയോളം വിലവരും. വീട്ടുചെലവുകള്‍ പശുവിനെ ആശ്രയിച്ചാണ് നടന്നിരുന്നത്. ദുരിതത്തിലായ കര്‍ഷകര്‍ അന്‍വര്‍ സാദത്ത് എം.എല്‍.എക്ക് നിവേദനം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.