മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചിയില്‍ പുതുവത്സരാഘോഷത്തിനത്തെിയ യുവാക്കളെ മര്‍ദിച്ച് പണവും മൊബൈല്‍ ഫോണുകളും തട്ടിയെടുത്ത സംഘത്തിലെ രണ്ടുപേരെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പനയപ്പിള്ളി അറക്കപ്പറമ്പില്‍ തന്‍സീര്‍ (20), അമ്മായിമുക്ക് കടേപ്പറമ്പ് വീട്ടില്‍ മുഹമ്മദ് നിസാം (18) എന്നിവരെയാണ് മട്ടാഞ്ചേരി എസ്.ഐ വി. ജോഷിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പുതുവത്സര ദിവസം പുലര്‍ച്ചെ രണ്ടിന് ചുള്ളിക്കല്‍ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം. കാറിലത്തെിയ മലപ്പുറം ജില്ലക്കാരായ രണ്ട് യുവാക്കള്‍ വഴി ചോദിക്കാന്‍ നിര്‍ത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന മൂന്നംഗ സംഘം പണം ആവശ്യപ്പെട്ടു. എന്നാല്‍, യുവാക്കള്‍ നല്‍കാന്‍ തയാറാകാതെവന്നതോടെ ഇവരെ മര്‍ദിച്ച് കൈവശമുണ്ടായിരുന്ന പണമടങ്ങിയ പഴ്സും രണ്ട് മൊബൈല്‍ ഫോണുകളും ബാഗും തട്ടിയെടുക്കുകയായിരുന്നു. യുവാക്കള്‍ മട്ടാഞ്ചേരി പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രണ്ടുപേരെ കൂവപ്പാടത്തുവെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളില്‍നിന്ന് കുറച്ച് പണവും പഴ്സും പൊലീസ് കണ്ടെടുത്തു. ഒരാള്‍ ഒളിവിലാണ്. തട്ടിയെടുത്ത മൊബൈല്‍ ഫോണും ബാഗും ഇയാളുടെ കൈവശമാണ്. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അഡീഷനല്‍ എസ്.ഐ അജീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രഘു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വി.വി. വിജു, ജയഗണേഷ്, അനില്‍കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.