കളമശ്ശേരി: വിദേശത്തേക്ക് കയറ്റി അയക്കാന്‍ കണ്ടെയ്നറില്‍ കൊണ്ടുവന്ന രാസവസ്തുക്കള്‍ക്ക് ഫ്രൈറ്റ് സ്റ്റേഷനില്‍ വെച്ച് തീപിടിച്ചു. ഫയര്‍ യൂനിറ്റുകള്‍ എത്തി തീയണച്ചതിനാല്‍ അപകടം ഒഴിവായി. ശനിയാഴ്ച വൈകുന്നേരം മൂന്നോടെ ഏലൂരില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ഐ.ഇയുടെ കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷനിലാണ് സംഭവം. തൃശൂരിലെ സ്വകാര്യ ഏജന്‍സി അബൂദബിയിലേക്ക് കയറ്റിവിട്ട 26 ടണ്ണോളം വരുന്ന പത്ത് തരം രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്നറില്‍നിന്നാണ് തീയും പുകയും ഉയര്‍ന്നത്. രാസവസ്തുക്കള്‍ ചോര്‍ന്നതാണ് തീപിടിത്തത്തിന് കാരണമെന്ന് ഫയര്‍ഫോഴ്സ് വിലയിരുത്തുന്നു. ഫാക്ട്, ഏലൂര്‍, ആലുവ, പറവൂര്‍, തൃക്കാക്കര, പവര്‍പ്ളാന്‍റ് എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ യൂനിറ്റുകള്‍ മൂന്നു മണിക്കൂര്‍ പ്രയത്നിച്ചാണ് തീയും പുകയും ഉയര്‍ന്ന രംഗം ശാന്തമാക്കിയത്. രാവിലെ 11ഓടെയാണ് ഫ്രൈറ്റ് സ്റ്റേഷനില്‍ കണ്ടെയ്നര്‍ എത്തിയത്. വാഹനം ഫ്രൈറ്റ് സ്റ്റേഷനില്‍ എത്തിയ സമയത്തുതന്നെ രാസവസ്തുക്കള്‍ക്ക് ചോര്‍ച്ചയുള്ളതായി സ്റ്റേഷനിലെ ജീവനക്കാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, പ്രശ്നം ഫ്രൈറ്റ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ ഗൗരവത്തിലെടുത്തില്ളെന്ന് ആക്ഷേപമുണ്ട്. കണ്ടെയ്നറിനകത്തുനിന്ന് ഗോഡൗണിലേക്ക് രാസവസ്തുക്കള്‍ ഇറക്കിവെക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികള്‍ തയാറായില്ല. അപകടാവസ്ഥയിലുള്ള വാഹനം ഗോഡൗണിനടുത്തുനിന്ന് മാറ്റിയിടാന്‍ തൊഴിലാളികള്‍ ആവശ്യപ്പെട്ടെങ്കിലും അതിനും തയാറായില്ല. ഈ സമയം കണ്ടെയ്നറികത്തുനിന്ന് പൊട്ടിത്തെറിയുടെ ശബ്ദവും പുകയും തീയും ഉയര്‍ന്നു. അതോടെ ജീവനക്കാര്‍ പരിഭ്രാന്തരായി പുറത്തേക്കോടുകയും സമീപത്തെ പവര്‍പ്ളാന്‍റില്‍നിന്ന് ഫയര്‍ യൂനിറ്റിനെ വിളിച്ചുവരുത്തുകയും ചെയ്തു. അവരത്തെി രാസവസ്തുക്കളില്‍നിന്ന് ഉയര്‍ന്ന തീയും പുകയും താല്‍ക്കാലികമായി അണച്ചു. അപകടം നിലനില്‍ക്കുന്നതിനാല്‍ മറ്റിടങ്ങളില്‍നിന്നും ഫയര്‍ യൂനിറ്റുകള്‍ വിളിച്ചുവരുത്തുകയായിരുന്നു. പ്ളാസ്റ്റിക് ജാറുകളിലും ചാക്കുകളിലും നിറച്ചായിരുന്നു രാസവസ്തുക്കള്‍ വാഹനത്തില്‍ കൊണ്ടുവന്നത്. ഇത് ഭൂരിഭാഗവും കത്തിനശിച്ചു. 90 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ പ്രാഥമികമായി വിലയിരുത്തുന്നു. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫ്രൈറ്റ് സ്റ്റേഷനില്‍ അപകടങ്ങളെ നേരിടാനുള്ള സംവിധാനങ്ങള്‍ ഉണ്ടെങ്കിലും സേഫ്റ്റി ഓഫിസറോ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരോ സംഭവസമയത്ത് ഉണ്ടായിരുന്നില്ല. ഡ്യൂട്ടി ഓഫീസറും ജീവനക്കാരുമാണ് അപകടം വ്യാപിക്കാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്നത്. നശിച്ച രാസവസ്തുക്കള്‍ ഫ്രൈറ്റ് സ്റ്റേഷനില്‍തന്നെ അലക്ഷ്യമായി കിടക്കുന്നത് നാട്ടുകാരുടെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.