കല്‍പ്പൊടി വിപണന കേന്ദ്രത്തില്‍ പാമ്പ് ശല്യം; നാട്ടുകാര്‍ ആശങ്കയില്‍

പറവൂര്‍: വടക്കേക്കര കുര്യാപ്പിള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പൊടി വിപണന കേന്ദ്രത്തിലെ പാമ്പുശല്യംമൂലം നാട്ടുകാര്‍ ആശങ്കയില്‍. പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും അധികൃതരുടെ മൗനത്തില്‍ പ്രതിഷേധിച്ച് വാര്‍ഡംഗം വിജയമ്മയുടെ നേതൃത്വത്തില്‍ വടക്കേക്കര പൊലീസില്‍ പരാതി നല്‍കി. വിഷപ്പാമ്പിനെയുംകൊണ്ട് മാര്‍ച്ച് നടത്തിയതിനുശേഷമാണ് പരാതി നല്‍കിയത്. വിഷയത്തില്‍ നാട്ടുകാര്‍ ജനകീയ സമിതിയും രൂപവത്കരിച്ചു. കുര്യാപിള്ളി സൗത്തില്‍ ദേശീയപാത പതിനേഴിനായി ഏറ്റെടുത്ത സ്ഥലത്താണ് മണല്‍ വില്‍പന കേന്ദ്രം. കിഴക്കന്‍ പ്രദേശങ്ങളില്‍നിന്ന് കൊണ്ടുവരുന്ന കല്‍പ്പൊടിയിലൂടെ നിരവധി അണലികള്‍ വരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. സമീപ റോഡുകളില്‍ വാഹനങ്ങള്‍ കയറി ചത്തനിലയിലും പാമ്പുകളെ കാണാറുണ്ട്. കല്‍പ്പൊടി കേന്ദ്രം വന്നതു മുതല്‍ ജനവാസ പ്രദേശങ്ങളില്‍ നിരവധി അണലികളെ നാട്ടുകാര്‍ പിടികൂടിയിരുന്നു. നാലുമാസം മുമ്പ് സമീപവാസി തയ്യകത്തോട് ബോസിന്‍െറ ഭാര്യ ബേബി പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. ഇതോടെയാണ് നാട്ടുകാര്‍ മണല്‍ വില്‍പന സ്ഥാപനത്തിനെതിരെ പഞ്ചായത്തിന് പരാതി നല്‍കിയത്. അധികാരികളില്‍നിന്ന് നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് പാമ്പിനെയും തൂക്കി താളമേളങ്ങളോടെ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.