സിഗരറ്റ് കള്ളക്കടത്ത് സംഘം പിടിമുറുക്കുന്നു

നെടുമ്പാശ്ശേരി: സംസ്ഥാനത്തേക്ക് വിദേശത്തുനിന്നുള്ള സിഗരറ്റുകളുടെ കള്ളക്കടത്ത് വര്‍ധിക്കുന്നു. കാസര്‍കോട് കേന്ദ്രീകരിച്ച വലിയൊരു ലോബിയാണ് സിഗരറ്റ് കള്ളക്കടത്തിന് പിന്നിലെന്ന് കണ്ടത്തെിയിട്ടുണ്ട്. മോഹവില ഈടാക്കി മുംബൈയിലെ നിശാ ക്ളബുകളിലും മറ്റുമാണ് ഇവ വില്‍ക്കുന്നത്. ഇന്ത്യയില്‍ സിഗരറ്റ് വില്‍ക്കണമെങ്കില്‍ പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന സന്ദേശം സിഗരറ്റ് പാക്കറ്റുകളില്‍ രേഖപ്പെടുത്തണമെന്ന വ്യവസ്ഥയുണ്ട്. എന്നാല്‍, വിദേശ സിഗരറ്റുകള്‍ പലതിലും ഇത് ഉണ്ടാകാറില്ല. വിമാനത്താവളങ്ങള്‍ വഴി ചെറിയ തോതിലായിരുന്നു വിദേശത്തുനിന്ന് ഇതുവരെ സിഗരറ്റുകള്‍ എത്തിയിരുന്നതെങ്കില്‍ അതിന്‍െറ അളവ് ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. കപ്പല്‍മാര്‍ഗവും മറ്റും വന്‍ തോതില്‍ സിഗരറ്റ് എത്തുന്നു. മാല്‍ബറോ, വിന്‍സ്റ്റന്‍, മില്‍ഡ്സെവന്‍, പാള്‍മാള്‍, ഡെര്‍ബി, കെന്‍റ് എന്നീ ബ്രാന്‍ഡുകള്‍ക്കാണ് ആവശ്യക്കാരേറെ. ഇതിന്‍െറ യഥാര്‍ഥ വിലയുടെ പതിന്മടങ്ങ് വിലക്കാണ് ഇത് വിറ്റഴിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പില്‍ വിദേശ സിഗരറ്റുകള്‍ യാത്രക്കാര്‍ക്കായി വില്‍ക്കുന്നുണ്ട്. ആരോഗ്യവകുപ്പ് അനുമതി നല്‍കിയ മാല്‍ബറോ എന്ന ബ്രാന്‍ഡ് മാത്രമാണ് വില്‍ക്കുന്നത്. എന്നാല്‍, കള്ളക്കടത്ത് വര്‍ധിച്ചതോടെ ഡ്യൂട്ടിഫ്രീ ഷോപ്പില്‍ സിഗരറ്റ് വില്‍പനയില്‍ വന്‍ ഇടിവുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.