വടകര സെന്‍റ് ജോണ്‍സ് സിറിയന്‍ എച്ച്.എസ്.എസ് മാനേജരെ ഡി.പി.ഐ അയോഗ്യനാക്കി

കൂത്താട്ടുകുളം: വടകര സെന്‍റ് ജോണ്‍സ് സിറിയന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറയും ടി.ടി.ഐ വടകരയുടെയും മാനേജരായ തോംസണ്‍ സി. വര്‍ഗീസിനെ അയോഗ്യനാക്കി ഡി.പി.ഐ ഉത്തരവിട്ടു. ചൊവ്വാഴ്ച ഉച്ചയോടെ സ്കൂളിന്‍െറ ഭരണച്ചുമതല ഡി.ഇ.ഒ കെ.ജി. പ്രിയംവദ ഏറ്റെടുത്തു. സ്കൂള്‍ ടീച്ചര്‍മാരെ മാനസികമായി പീഡിപ്പിച്ചതിനും സ്കൂളിന്‍െറ ജീര്‍ണാവസ്ഥ അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്‍െറയും അടിസ്ഥാനത്തില്‍ 80 പേജ് വരുന്ന റിപ്പോര്‍ട്ട് അഡീഷനല്‍ ഡി.പി.ഐ സമര്‍പ്പിച്ചിരുന്നു. ഹൈകോടതിയുടെ നിര്‍ദേശവും കൂടി പരിഗണിച്ചാണ് തോംസണ്‍ സി. വര്‍ഗീസിന് ഇനിയൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും ഭരണസാരഥ്യം വഹിക്കാന്‍ കഴിയാത്ത തരത്തില്‍ ഡി.പി.ഐ ഉത്തരവ് ഇറക്കി യത്. ക്ളാസ് നിലനിര്‍ത്താന്‍ അറ്റന്‍ഡര്‍ രജിസ്റ്ററില്‍ ഇല്ലാത്ത കുട്ടികളെ ഉണ്ടെന്ന് കാണിച്ച് മാനേജര്‍ കള്ളരേഖ നല്‍കിയതായും കണ്ടത്തെിയിട്ടുണ്ട്. 30 വര്‍ഷം മുമ്പ് സ്കൂളില്‍ നടത്തിയിട്ടുള്ള പ്രവൃത്തികളല്ലാതെ പുതിയതായി ഒന്നും ചെയ്തിട്ടില്ല. ജനല്‍, വാതില്‍ എന്നിവ ചിതലരിച്ച് വീഴാറായ അവസ്ഥയിലാണ്. കുടിവെള്ള ടാപ്പുകള്‍ പൊട്ടിപ്പൊളിഞ്ഞ് ജലം പാഴായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. കെട്ടിടത്തിന്‍െറ അവസ്ഥ ചൂണ്ടിക്കാണിച്ച് മാനേജര്‍ നല്‍കിയ വിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും അധികൃതര്‍ കണ്ടത്തെിയിരുന്നു. 2005 മുതല്‍ എട്ട് അധ്യാപകരെ നിയമിച്ചതില്‍ മാനേജര്‍ വന്‍ കോഴ വാങ്ങിയതായി പള്ളി മാനേജിങ് കമ്മിറ്റിയംഗങ്ങളായ അഡ്വ. പീറ്റര്‍ കെ. ഏലിയാസ്, ട്രസ്റ്റ് പ്രസിഡന്‍റ് ബേബി ജോര്‍ജ്, എന്‍.കെ. മത്തായി എന്നിവര്‍ ആരോപിച്ചു. പി.ടി.എ കമ്മിറ്റികളുടെ നിര്‍ദേശം പോലും സ്കൂള്‍ മാനേജര്‍ ചെവിക്കൊള്ളുന്നില്ളെന്ന് വടകര സെന്‍റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളി ട്രസ്റ്റി കെ.ഐ. കുര്യാക്കോസ്, ട്രസ്റ്റ് സെക്രട്ടറി ടി.എസ്. ജോര്‍ജ് എന്നിവര്‍ ആരോ പിച്ചു. പള്ളി മാനേജിങ് കമ്മിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാത്തതാണ് സ്കൂളിന്‍െറ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റാന്‍ കാരണമെന്ന് കോര്‍ട്ട് ട്രസ്റ്റി കെ.എ. കുര്യാക്കോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.