കേരളത്തില്‍ നിലവില്‍ വ്യവസായത്തിന് അനുകൂല സാഹചര്യം –മന്ത്രി തിരുവഞ്ചൂര്‍

മൂവാറ്റുപുഴ: കേരളത്തില്‍ വ്യവസായികള്‍ക്ക് അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ടിംബര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് വ്യവസായം ആരംഭിക്കാന്‍ ആളുകള്‍ ഇതര സംസ്ഥാനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഇന്ന് സംസ്ഥാനത്ത് വ്യവസായങ്ങള്‍ ആരംഭിക്കാന്‍ വ്യവസായികള്‍ മത്സരിക്കുകയാണ്. തൊഴിലാളികളും തൊഴില്‍ ഉടമകളും കൈകോര്‍ത്തതോടെ തൊഴില്‍ സമരങ്ങള്‍ ഇല്ലാതായെന്നും മന്ത്രി പറഞ്ഞു. വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. മുമ്പ് സംസ്ഥാനത്തെ തൊഴിലാളികള്‍ ഇതര സംസ്ഥാനങ്ങളെയാണ് തൊഴിലിനായി ആശ്രയിച്ചിരുന്നതെങ്കില്‍ ഇന്ന് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ തൊഴിലിന് വേണ്ടി കേരളത്തെയാണ് ആശ്രയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന ഒരു ലക്ഷം വൃക്ഷത്തൈ നടീലിന്‍െറ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മൂവാറ്റുപുഴ ചാലിക്കടവ് ബൈപാസ് റോഡിലുള്ള ഓഫിസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജോസഫ് വാഴക്കന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ വെബ്സൈറ്റ് ഉദ്ഘാടനം ജോയ്സ് ജോര്‍ജ് എം.പി നിര്‍വഹിച്ചു. സാജുപോള്‍ എം.എല്‍.എയും മൂവാറ്റുപുഴ നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശിധരന്‍, അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് അസീസ് പാണ്ട്യാരപ്പിള്ളി, മുന്‍ എം.എല്‍.എമാരായ ഗോപി കോട്ടമുറിക്കല്‍, ജോണി നെല്ലൂര്‍, ബാബു പോള്‍, നഗരസഭ മുന്‍ ചെയര്‍മാന്‍ എ. മുഹമ്മദ് ബഷീര്‍, സിഡ്കോ ഡയറക്ടര്‍ കെ.എം. അബ്ദുല്‍ മജീദ്, സി.എം. സീതി, കെ.എ. അബ്ദുല്‍ സലാം, പി.കെ. കബീര്‍, മനോജ് പാല, സുബൈര്‍ കുരുപ്പുത്തടം, ഷാജി മഞ്ഞക്കടമ്പന്‍, സി.വി. കുഞ്ഞപ്പന്‍, കെ.കെ. കബീര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.