പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ നാല് യുവാക്കള്‍ പിടിയില്‍

ആലുവ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാല് യുവാക്കള്‍ പിടിയിലായി. വാഴക്കുളം സ്വദേശികളായ കൈലാസ്, അസറുദ്ദീന്‍, അഖില്‍ ആന്‍റണി, ദീപു എന്നിവരാണ് എടത്തല പൊലീസിന്‍െറ പിടിയിലായത്. എടത്തല സ്വദേശിയായ പതിനഞ്ചുകാരി പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ട് പോയതായി മാതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. തട്ടികൊണ്ട് പോകാന്‍ ഒന്നാം പ്രതി കൈലാസിനെ സഹായിച്ചവരാണ് മറ്റ് മൂന്നുപേരും ബൈക്കില്‍ അസമയത്ത് പെണ്‍കുട്ടിയുമായി കറങ്ങുന്നത് കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പ്രതികള്‍ക്ക് എതിരെ തട്ടിക്കൊണ്ട് പോകലിന് കേസെടുത്തു. ഇവരെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.