ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിച്ചില:്ള സാമൂഹികവിരുദ്ധര്‍ക്ക് താവളമൊരുക്കി നഗരസഭാ മത്സ്യമാര്‍ക്കറ്റ്

മൂവാറ്റുപുഴ: നഗരസഭാ സ്റ്റേഡിയത്തിനു സമീപം നിര്‍മിച്ച ആധുനിക മത്സ്യമാര്‍ക്കറ്റ് സാമൂഹികവിരുദ്ധര്‍ക്ക് താവളമായി. ഉദ്ഘാടനം കഴിഞ്ഞെങ്കിലും പ്രവൃത്തി പൂര്‍ത്തിയാകാത്തതിനാല്‍ തുറന്നുകൊടുക്കാത്ത മാര്‍ക്കറ്റ് ലഹരി-അനാശാസ്യ കേന്ദ്രമാവുകയാണ്. കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍െറ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് നിര്‍മിച്ച അഞ്ച് മത്സ്യമാര്‍ക്കറ്റുകളില്‍ ഒന്നാണ് മൂവാറ്റുപുഴയിലേത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് ഉദ്ഘാടനം കഴഞ്ഞതാണ്. എന്നാല്‍, റോഡിന്‍െറയും ഗ്രൗണ്ടിന്‍െറയും നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ തുറന്നുകൊടുത്തില്ല. റോഡ് നിര്‍മാണത്തിന് നഗരസഭ ഫണ്ട് അനുവദിക്കാത്തതാണ് കാരണം. മാര്‍ക്കറ്റ് തുറന്നുകൊടുക്കാതായതോടെ ഇവിടം സാമൂഹികവിരുദ്ധര്‍ കേന്ദ്രമാക്കി. നേരം ഇരുളുന്നതോടെ സംഘം ഇവിടേക്ക് എത്തിത്തുടങ്ങും. മദ്യ-മയക്കുമരുന്ന് വില്‍പനക്കുപുറമെ അനാശാസ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നതായി പറയുന്നു. ഒരു കോടി നാല്‍പതുലക്ഷം ചെലവില്‍ നിര്‍മിച്ച മാര്‍ക്കറ്റില്‍ ഇപ്പോള്‍ നാടോടി സംഘങ്ങളും തമ്പടിച്ചിട്ടുണ്ട്. മുറ്റത്ത് വിരിച്ച ടൈല്‍ മുഴുവന്‍ ഭാരവാഹനങ്ങള്‍ കയറി തകര്‍ന്നു. ടാര്‍ വീപ്പകള്‍ ഇറക്കിയതും ടൈലുകള്‍ നശിക്കാന്‍ കാരണമായി. മാര്‍ക്കറ്റ് തുറന്നുകൊടുക്കണമെന്ന് വ്യാപാരികള്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.