തൃക്കാക്കര: കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയില്‍നിന്ന് സ്വകാര്യ കമ്പനികള്‍ പുറംതള്ളുന്ന രാസവിഷമാലിന്യം ഒഴുകുന്ന ചത്തനാംചിറ തോട് നവീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച രണ്ട് കോടി രൂപയുടെ പദ്ധതി തൃക്കാക്കര നഗരസഭ നടപ്പാക്കിയില്ല. കഴിഞ്ഞ വര്‍ഷംമേയിലാണ് കേന്ദ്ര വാണിജ്യ, വ്യവസായ വകുപ്പ് 1.93 കോടി രൂപയുടെ തോട് നവീകരണ പദ്ധതിക്ക് അനുമതി നല്‍കിയത്. ഇതില്‍ ആദ്യഘട്ടം 50 ലക്ഷം അനുവദിച്ച് എട്ടുമാസം കഴിഞ്ഞിട്ടും നഗരസഭ അധികൃതര്‍ പദ്ധതി നടപ്പാക്കിയില്ല. വ്യവസായ മേഖലയുടെ തെക്ക് വശത്ത് പരിപ്പേച്ചിറയില്‍ നിന്ന് തുടങ്ങി വ്യവസായ മാലിന്യം ഒഴുകിയത്തെുന്ന ചിത്രപ്പുഴ വരെയുള്ള ഒന്നര കി.മീര്‍റ്റര്‍ ദൂരത്തില്‍ തോട് വൃത്തിയാക്കി കോണ്‍ക്രീറ്റ് ചെയ്ത് സംരക്ഷിക്കാനാണ് കിറ്റ്കോ തയാറാക്കിയ പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്. മൂന്നുമീറ്റര്‍ വീതിയുള്ള തോടിന് ഇരുവശവും വന്‍കിട ഭൂമാഫിയ കൈയേറി ഫ്ളാറ്റുകളും കെട്ടിടങ്ങളും നിര്‍മിച്ചിരിക്കുകയാണ്. കൈയേറ്റക്കാരെ ഒഴിപ്പിക്കാതിരിക്കാന്‍ നഗരസഭ അധികൃതര്‍ പദ്ധതി നടപ്പാക്കിയില്ളെന്നാണ് വിഷമാലിന്യംമൂലം പെറുതിമുട്ടിയ നാട്ടുകാരുടെ ആക്ഷേപം. വ്യവസായമേഖലയുടെ തെക്കുവശത്തെ പ്രധാന ഒൗട്ട്ലെറ്റിലൂടെയാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചത്തനാംചിറ തോട്ടിലേക്ക് നിയന്ത്രണമില്ലാതെ രാസമാലിന്യം ഒഴിക്കിവിടുന്നത്. മലിനജലം ശുദ്ധീകരിക്കാന്‍ സെപ്സിനുള്ളില്‍ പ്രത്യേക ട്രീറ്റ്മെന്‍റ് പ്ളാന്‍റ് ഉണ്ടെങ്കിലും ഫലപ്രദമല്ളെന്നാണ് നാട്ടുകാര്‍ ആക്ഷേപം. പെറുതിമുട്ടിയ പരിസരവാസികള്‍ യുവകര്‍ഷകന്‍ തുതിയൂര്‍ കൊല്ലംപറമ്പില്‍ കെ.കെ. വിജയന്‍െറ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും റവന്യൂ അധികാരികള്‍ക്കും സെപ്സി മേധാവികള്‍ക്കും നിവേദനം നല്‍കിയിരുന്നു. തുതിയൂര്‍ പ്രദേശത്ത് വ്യവസായ മേഖലയിലെ മാലിന്യംമൂലം ജലസ്രോതസ്സുകള്‍ നശിക്കുന്നുവെന്ന പരാതി പരിശോധിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ 2013 നവംബറില്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതത്തേുടര്‍ന്നാണ് തോട് നവീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനിവദിച്ചത്. പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 100 ല്‍പരം ചെറതും വലുതുമായ സ്വകാര്യ കമ്പനികളില്‍ ചിലതില്‍ നിന്നാണ് രാസവിഷമാലിന്യം ചത്തനാംചിറ തോട്ടിലേക്ക് ഒഴുക്കുന്നത്. തോടിന് ഇരുവശത്തുള്ള പരിസരവാസികളുടെ കിണറുകളില്‍ കൂടി സംസ്കരണ മേഖലയിലെ വിഷമാലിന്യം നിറഞ്ഞതോടെ നിരവധി കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുട്ടി. 56 സെന്‍റ് സ്ഥലത്ത് അന്നത്തെ തൃക്കാക്കര പഞ്ചായത്ത് നിര്‍മിച്ച പരിപ്പേച്ചിറയുടെ സമീപ സ്ഥലങ്ങളെല്ലാം ഭൂമാഫിയ കൈയേറിയതോടെ വിശാലമായ ചിറ 20-25 സെന്‍റില്‍ ഒതുങ്ങി. കൈയേറ്റം ഒഴിപ്പിച്ച് ചിറക്ക് ചുറ്റും വേലികെട്ടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ജല്ലാ ഭരണകൂടം നടപ്പാക്കുന്ന എറണാകുളം എന്‍െറ കുളം പദ്ധതിയില്‍പെടുത്തി പരിപ്പേച്ചിറ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.