ചിലമ്പ്–2016 ഫോക്ലോര്‍ കലാസന്ധ്യ സമാപിച്ചു

പറവൂര്‍: ഫോക്ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ പറവൂര്‍ മുനിസിപ്പല്‍ അംബേദ്കര്‍ പാര്‍ക്കില്‍ മൂന്നുദിവസമായി നടന്നുവന്ന ഫോക്ലോര്‍ കലാസന്ധ്യ- ചിലമ്പ് 2016 സമാപിച്ചു. പൊതുസമ്മേളനം വി.ഡി. സതീശന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് അധ്യക്ഷത വഹിച്ചു. ഫോക്ലോര്‍ അക്കാദമി സെക്രട്ടറി എം. പ്രദീപ്കുമാര്‍, ചുമര്‍ചിത്രകാരന്‍ സാജു തുരുത്തില്‍, മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ബെന്നി തോമസ്, ജലജ രവീന്ദ്രന്‍, വി.എ. പ്രഭാവതി, ജെസി രാജു, എ.ഡി. ദിലീപ് കുമാര്‍, ബീന ശശിധരന്‍, ഷീന സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്തംഗം ഹിമ ഹരീഷ്, പി.ആര്‍. സൈജന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള 120ല്‍ പരം കലാകാരന്മാര്‍ മൂന്നുദിവസമായി പങ്കെടുത്ത കലാവിരുന്ന് പറവൂരിലെ ആസ്വാദകര്‍ക്ക് നവ്യാനുഭവമായി. സമാപന ദിവസമായ ഞായാറാഴ്ച വന്‍തിരക്കാണ് പരിപാടിയില്‍ അനുഭവപ്പെട്ടത്. വര്‍ക്കല സുശീലനും സംഘവും കാക്കരശ്ശി നാടകം അവതരിപ്പിച്ചു. തിരുവനന്തപുരം ഗുരുകൃപ നാടന്‍ കലാകേന്ദ്രത്തിന്‍െറ ചരടുപിന്നിക്കളിയും ഗ്രാമകലാകേന്ദ്രത്തിന്‍െറ നാടന്‍ പാട്ടുകളും സ്ത്രീകളുടെ കോല്‍ക്കളി ഇനമായ കോലാട്ടം, നാടന്‍ പാട്ട് എന്നിവയും അരങ്ങേറി. സമാപന സമ്മേളനത്തിന് മുന്നോടിയായി വിവിധ കലാകാരന്മാരെയും ശില്‍പികളെയും ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.