അങ്കമാലി: അങ്കമാലി-മാഞ്ഞാലി തോട് വികസനത്തിന്‍െറ മറവില്‍ വയലോരങ്ങളും കൃഷിയിടങ്ങളും ഇല്ലായ്മ ചെയ്യുന്നതിനെതിരെ ചെമ്പന്നൂര്‍ പുന്നാരിക്കടവില്‍ നാട്ടുകാര്‍ പ്രതീകാത്മക നെല്‍കൃഷിക്ക് തുടക്കം കുറിച്ചു. അങ്കമാലി ബസിലിക്ക റെക്ടര്‍, ആലുവ അദൈ്വതാശ്രമം സ്വാമി എന്നിവര്‍ ചേര്‍ന്നാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. കോടികള്‍ ചെലവഴിച്ച് നടപ്പാക്കുന്ന അങ്കമാലി-മാഞ്ഞാലി തോട് നവീകരണം പ്രധാനമായും കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുമെന്നായിരുന്നു തുടക്കത്തില്‍ അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍, കര്‍ഷകരെയും കൃഷിയെയും ദ്രോഹിക്കുന്ന പ്രധാന പദ്ധതിയായി മാറുകയായിരുന്നെന്ന് ഇവര്‍ ആരോപിച്ചു. ഇറിഗേഷന്‍, കുടിവെള്ള പദ്ധതി എന്നിവ പലയിടത്തും അവതാളത്തിലായി. മൂന്ന്പൂ കൃഷിക്കനുയോജ്യമായ ഇടങ്ങള്‍ പോലും വെള്ളക്കെട്ട് ഭീഷണിയിലായി. മണ്ണെടുപ്പും മറ്റ് നിര്‍മാണങ്ങളും കൃഷി നശീകരണത്തിന് വഴിയൊരുക്കി. ചെമ്പന്നൂര്‍ ഭാഗത്ത് പദ്ധതിക്കായി അശാസ്ത്രീയമായാണ് ബണ്ട് നിര്‍മിക്കുന്നത്. കര്‍ഷകര്‍ക്ക് ടില്ലര്‍, ട്രാക്ടര്‍ അടക്കമുള്ള കാര്‍ഷിക യന്ത്രങ്ങള്‍ പാടത്തിറക്കാന്‍ സാധിക്കുന്നില്ല. ബണ്ടിലുള്ള പൈപ്പുകള്‍ പാടശേഖരത്തിലും കുളങ്ങളിലും വെള്ളം കയറാത്ത രീതിയില്‍ മാറ്റിയിടണമെന്ന ആവശ്യവും അധികൃതര്‍ നിരാകരിച്ചെന്നും ആരോപിച്ചു. ചമ്പന്നൂര്‍ പുന്നാരിക്കടവ്, ചെമ്പന്നൂര്‍, കരയാംപറമ്പ്, പുളിയനം തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് പ്രതീകാത്മക സമരവുമായി രംഗത്ത് വന്നത്. 50 സെന്‍റ് സ്ഥലത്ത് ഞാറ് നട്ടാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. ആദ്യകാല കര്‍ഷകരായ പൗലോസ് തച്ചില്‍, ചെറിയാച്ചന്‍ പടയാട്ടില്‍ എന്നിവരെ കൃഷിയിടത്തില്‍ ആദരിച്ചു. ഫാ.അഗസ്റ്റിന്‍ വട്ടോളി, ഫാ. വര്‍ഗീസ് കോഴിക്കോടന്‍, ഫാ. ജെയിംസ് ചേലപ്പുറത്ത്, ഡോ. മാര്‍ട്ടിന്‍ ഗോപുരത്തിങ്കല്‍, റിന്‍സ് ജോസ്, സുനില്‍ ഇടയാട്ട്, ചെമ്പന്നൂര്‍ ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.