താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്‍റര്‍ സ്ഥാപിക്കും –ഇന്നസെന്‍റ്

അങ്കമാലി: താലൂക്ക് ആശുപത്രിയില്‍ എം.പി ഫണ്ട് ഉപയോഗിച്ച് ഡയാലിസിസ് സെന്‍റര്‍ സ്ഥാപിക്കുമെന്ന് ഇന്നസെന്‍റ് എം.പി. ഫണ്ട് അടുത്തവര്‍ഷം വകയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. അങ്കമാലി താലൂക്ക് ആശുപത്രിയില്‍ എം.പി, എം.എല്‍.എ എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എം.പി ഫണ്ടില്‍നിന്ന് 45 ലക്ഷം രൂപ ചെലവില്‍ മാതൃ-ശിശു വാര്‍ഡും എം.എല്‍.എ ഫണ്ടില്‍നിന്ന് 55 ലക്ഷം ചെലവില്‍ ഓപറേഷന്‍ തിയറ്റര്‍, ലേബര്‍ റൂം എന്നിവയുമാണ് നിര്‍മിക്കുന്നത്. ജോസ് തെറ്റയില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ അധ്യക്ഷ എം.എ. ഗ്രേസി, പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ. തുളസി, കെ.വൈ. വര്‍ഗീസ്, ഷാജു വി. തെക്കേക്കര, നഗരസഭാ വൈസ് ചെയര്‍മാന്‍ ബിജു പൗലോസ്, ഡി.എം.ഒ ഡോ. കുട്ടപ്പന്‍, അസി.എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി. ഇന്ദു, ഡോ. ശോഭ, കൗണ്‍സിലര്‍മാരായ പുഷ്പ മോഹന്‍, എം.എസ്. ഗിരീഷ് കുമാര്‍, കെ.കെ. സലി, മുന്‍ നഗരസഭാ ചെയര്‍മാന്‍ ബെന്നി മൂഞ്ഞേലി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.