കോലഞ്ചേരി: കോലഞ്ചേരി പള്ളിക്ക് മുന്നില്‍ വൈദികന്‍െറ ആത്മഹത്യശ്രമം. യാക്കോബായ സഭയിലെ കടമറ്റം പള്ളി വികാരിയും കോലഞ്ചേരി ഇടവകക്കാരനുമായ ഫാ. എല്‍ദോസ് കക്കാടനാണ് പൊലീസ് ബാരിക്കേഡിനുള്ളില്‍ ചുറ്റിയിരുന്ന ഇരുമ്പുകമ്പിക്കുള്ളില്‍ തലകുരുക്കി ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. പൊലീസ് സംരക്ഷണയോടെ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിക്കുള്ളില്‍ കുര്‍ബാനയര്‍പ്പിച്ചതോടെയാണ് ഇടവകാംഗമായ തനിക്കും ആരാധനക്ക് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വൈദികന്‍ ആത്മഹത്യശ്രമം നടത്തിയത്. കൂടെയുണ്ടായിരുന്നവര്‍ ബ്ളേഡ് ഉപയോഗിച്ച് കമ്പി മുറിച്ചാണ് തല പുറത്തെടുത്തത്. പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇടപെട്ടില്ല. ഇതേസമയം സംഭവം നാടകമാണെന്ന ആരോപണവുമായി ഓര്‍ത്തഡോക്സ് വിഭാഗം രംഗത്തത്തെിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.