പ്രവാസിയുടെ അക്കൗണ്ടിലെ പണം തിരിമറി: ഉപഭോക്തൃ കോടതിവിധി നടപ്പാക്കണമെന്ന്

കൊച്ചി: തന്‍െറ അറിവോ സമ്മതമോ കൂടാതെ സാമ്പത്തിക ഇടപാട് നടത്തിയ കാത്തലിക് സിറിയന്‍ ബാങ്കിന്‍െറ നടപടിയില്‍ തുക പലിശസഹിതം തിരിച്ചുനല്‍കാനുള്ള ഉപഭോക്തൃ കോടതി വിധി എത്രയും വേഗം നടപ്പാക്കിക്കിട്ടണമെന്ന് കലൂര്‍ അശോകാ റോഡില്‍ കരിമ്പില്‍ കെ.വി. സെബാസ്റ്റ്യന്‍. വിദേശത്ത് ജോലിചെയ്ത കാലയളവിലാണ് സെബാസ്റ്റ്യന്‍ കലൂര്‍ കാത്തലിക് സിറിയന്‍ ബാങ്കില്‍ നിക്ഷേപം തുടങ്ങിയത്. മൂന്നുതവണയാണ് സെബാസ്റ്റ്യന്‍െറ അറിവോ സമ്മതമോ കൂടാതെ 43 ലക്ഷം രൂപ പല കമ്പനികളുടെയും അക്കൗണ്ടിലേക്ക് ബാങ്ക് മാറ്റിയത്. മൂന്നാമത്തെ തവണ പണം പിന്‍വലിച്ചതായ മൊബൈല്‍ സന്ദേശം ലഭിച്ചയുടന്‍ സെബാസ്റ്റ്യന്‍ ബാങ്കിനെ കാര്യം അറിയിച്ചു. തുടര്‍ന്ന് ഇടപാട് റദ്ദാക്കി പണം തിരികെ അക്കൗണ്ടിലത്തെിച്ചു. എന്നാല്‍, ആദ്യ രണ്ട് ഇടപാടുകളിലും പണം പിന്‍വലിച്ചതിനാല്‍ തുക തിരികെയെടുക്കാനാവില്ളെന്നായിരുന്നു ബാങ്ക് അധികൃതരുടെ വിശദീകരണം. ഇതത്തേുടര്‍ന്നാണ് സെബാസ്റ്റ്യന്‍ കോടതിയെ സമീപിച്ചത്. ഡിസംബര്‍ മൂന്നിനാണ് കോടതിവിധി ലഭിച്ചത്. എന്നാല്‍, ബാങ്കിനെ സമീപിച്ചപ്പോള്‍ ഉടന്‍ നടപ്പാക്കിക്കിട്ടാന്‍ സാധ്യതയില്ളെന്ന് അറിയിച്ചതായി സെബാസ്റ്റ്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസില്‍ അപ്പീല്‍ ഉള്‍പ്പെടെ തുടര്‍നടപടികള്‍ക്കാണ് ബാങ്ക് ആലോചിക്കുന്നത്. കേസ് നടത്താനായി വിദേശത്തെ ജോലിവിട്ട സെബാസ്റ്റ്യന്‍ രണ്ടുവര്‍ഷമായി നാട്ടിലാണ്. ആകെയുള്ള സമ്പാദ്യവും ജോലിയും നഷ്ടപ്പെട്ട അവസ്ഥയിലായതിനാല്‍ എത്രയും വേഗം കോടതിവിധി നടപ്പാക്കിക്കിട്ടുന്നത് ആശ്വാസമാകുമെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.