അനധികൃത കളിമണ്‍ ഖനനം തടഞ്ഞ നാട്ടുകാരെ ഗുണ്ടകള്‍ ആക്രമിച്ചു

കോതമംഗലം: പാടശേഖരത്തില്‍നിന്ന് അനധികൃതമായി കളിമണ്ണ് ഖനനം ചെയ്യുന്നത് തടഞ്ഞ നാട്ടുകാര്‍ക്കുനേരെ ഗുണ്ടാ ആക്രമണം. നെല്ലിക്കുഴി മേതല പള്ളിപ്പടിക്ക് സമീപത്തെ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പാടശേഖരത്തില്‍ നടത്തിവന്ന കളിമണ്‍ ഖനനമാണ് നാട്ടുകാര്‍ സംഘടിച്ചത്തെി തടഞ്ഞത്. മൂന്ന് ഏക്കറോളം വരുന്ന പാടശേഖരത്തിലെ 50 സെന്‍േറാളം വരുന്ന സ്ഥലത്തുനിന്നാണ് കളിമണ്ണ് ഖനനം ചെയ്തിരുന്നത്. പാടത്ത് കാനകള്‍ തീര്‍ത്ത് ആഴ്ചകളായി മണ്ണ് ശേഖരിച്ചുവരുകയായിരുന്നു. 10 അടിയിലധികം താഴ്ചയിലാണ് ഖനനം നടക്കുന്നത്. അലങ്കാര മത്സ്യകൃഷി നടത്തുന്നതിനാണ് ഖനനം എന്നാണ് പറഞ്ഞിരുന്നത്. ചൊവ്വാഴ്ച രാവിലെ മണ്ണ് ലോറിയില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ തടയുകയായിരുന്നു. കുറുപ്പംപടി, കോതമംഗലം സ്റ്റേഷനുകളുടെ അതിര്‍ത്തി പ്രദേശമായ ഇവിടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ ഇരു സ്റ്റേഷനുകളില്‍നിന്നും പൊലീസ് എത്തിയിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ മണ്ണ് മാഫിയയുടെ ആളുകള്‍ മണ്ണ് കുഴിക്കാന്‍ ഉപയോഗിച്ച എക്സ്കവേറ്റര്‍ കൊണ്ടുപോകാന്‍ ശ്രമിച്ചു. എടുത്ത മണ്ണ് തിരികെ നിക്ഷേപിച്ചശേഷം കൊണ്ടുപോയാല്‍ മതിയെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വാഹനം തടഞ്ഞു. ഇതോടെ സംഘത്തിനൊപ്പമുണ്ടായിരുന്ന ഗുണ്ടകള്‍ നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ചിറ്റത്തേുകുടി മീരാന്‍ (27), മംഗലപ്പാറ മുഹമ്മദ് റാഫി (25) എന്നിവരെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ ആര്‍.ഡി.ഒയിലും പൊലീസിലും പരാതിപ്പെട്ടിട്ടും ഖനനം തടയാന്‍ നടപടി സ്വീകരിക്കാത്തതാണ് സംഘര്‍ഷത്തിലെ ത്തിച്ചത്. അധികൃതരുടെ ഒത്താശയോടെയാണ് കളിമണ്ണ് ഖനനമെന്നും താലൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് മണ്ണ് കടത്ത് വ്യാപകമാണെന്നും ആക്ഷേപമുണ്ട്. ഈ ആഴ്ച തന്നെ നേര്യമംഗലം നീണ്ടപാറയില്‍നിന്ന് കളിമണ്ണ് കടത്തിയ 15 വാഹനങ്ങളും ഡ്രൈവര്‍മാരും സഹായികളും ഉള്‍പ്പെടെ 17 പേരെയും എസ്.പിയുടെ നിര്‍ദേശാനുസരണം ഷാഡോ പൊലീസ് പിടികൂടിയിരുന്നു. ഓടക്കാലി കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘമാണ് തങ്ങളെ ആക്രമിച്ചതെന്നും ഇനിയും ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.