ലോറികളില്‍നിന്ന് റോഡില്‍ ഉപ്പ് വീഴുന്നത് നാട്ടുകാര്‍ക്ക് ദുരിതം

കളമശ്ശേരി: ലോറികളില്‍നിന്ന് ഉപ്പ് റോഡില്‍ വീഴുന്നത് ദുരിതമാകുന്നു. ഐലന്‍റില്‍നിന്ന് ഏലൂര്‍ ടി.സി.സി കമ്പനിയിലേക്ക് ലോറികളില്‍ കയറ്റിവരുന്ന ഉപ്പ് വീഴുന്നതാണ് നാട്ടുകാര്‍ക്ക് ദുരിതമായത്. കഴിഞ്ഞ രണ്ടാഴ്ചയായി ലോറികളില്‍ നിന്ന് ഉപ്പ് വീഴുന്നത് തടയാന്‍ കമ്പനിയോ പൊലീസോ തയാറാകുന്നില്ളെന്നാണ് നാട്ടുകാരുടെ പരാതി. ഉപ്പ് ലോഡ് കടന്നുപോകുന്ന കളമശ്ശേരി വല്ലാര്‍പാടം റോഡിലേക്ക് പ്രവേശിക്കുന്ന വളവിലും പാതാളത്തുനിന്ന് ഏലൂര്‍ റോഡിലേക്ക് പ്രവേശിക്കുന്നിടത്തുമാണ് ഉപ്പ് പതിവായി വീഴുന്നത്. ബുധനാഴ്ച രാത്രി രൂക്ഷമായാണ് വീണത്. മതിയായ സുരക്ഷയില്ലാതെ ഉപ്പ് കയറ്റി അമിതവേഗത്തില്‍ പായുന്നതാണ് റോഡില്‍ ഉപ്പ് വീഴാന്‍ കാരണം. ഇത്തരത്തില്‍ ഉപ്പ് വീണാല്‍ റോഡ് തകരാന്‍ കാരണമാകുമെന്നാണ് റോഡ് നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ഉപ്പുപൊടി കാല്‍ നടക്കാര്‍ക്കും വാഹനയാത്രികര്‍ക്കും കണ്ണെരിച്ചിലിനും ചൊറിച്ചിനും ഇടയാക്കി. ഇതുപോലെ തന്നെ വാഹനങ്ങള്‍ തുരുമ്പുപിടിക്കാനും കാരണമാകുന്നു. ബുധനാഴ്ച ഉപ്പ് വീണത് പാതാളം കവല മുതല്‍ ഡിസ്പെന്‍സറി കവല വരെയാണ്. റോഡിന് മധ്യത്തില്‍ കനത്തില്‍ വീണ ഉപ്പ് നാട്ടുകാരുടെയും പ്രദേശത്തെ ഓട്ടോറിക്ഷക്കാരുടെയും പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് അധികൃതര്‍ ഇടപെട്ട് നീക്കം ചെയ്യാന്‍ ശ്രമിച്ചത്. ഏലൂരില്‍നിന്നുള്ള ഫയര്‍ഫോഴ്സ് എത്തി വെള്ളം ഉപയോഗിച്ചാണ് റോഡില്‍നിന്ന് ഉപ്പ് നീക്കം ചെയ്തത്. എന്നാല്‍, ഇത്തരത്തില്‍ റോഡ് വൃത്തിയാക്കിയത് സമീപത്തെ വീട്ടുകാര്‍ക്കും ദുരിതമായി. വെള്ളം ഉപയോഗിച്ച് റോഡില്‍ നിന്നും നീക്കംചെയ്ത ഉപ്പ് സമീപത്തെ വീടുകളുടെ മുറ്റത്തേക്കും കിണറുകളിലേക്കുമാണ് ഒഴുകിയത്തെിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.