ക്ളാസില്‍ കയറാത്തവരെ കണ്ടത്തൊന്‍ ഓണ്‍ലൈന്‍ അറ്റന്‍ഡന്‍സ് ട്രാക്കിങ് സിസ്റ്റം

മട്ടാഞ്ചേരി: വിദ്യാര്‍ഥികളുടെ ലഹരി ഉപയോഗം തടയാന്‍ സിറ്റി പൊലീസ് വിഭാവനം ചെയ്ത സ്റ്റുഡന്‍റ്സ് കെയര്‍ പദ്ധതിയുടെ ഭാഗമായി ശില്‍പശാല സംഘടിപ്പിച്ചു. സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ സ്കൂളിലത്തൊതെ അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് പൊലീസ് സ്റ്റുഡന്‍സ് കെയര്‍ പദ്ധതി നടപ്പാക്കിയത്. പുതിയ അധ്യയന വര്‍ഷം തുടങ്ങാനുദ്ദേശിക്കുന്ന പദ്ധതിയില്‍ മട്ടാഞ്ചേരി പൊലീസ് സബ് ഡിവഷന്‍ പരിധിയിലുള്ള എല്ലാ സ്കൂളുകളും കോളജുകളും പാരലല്‍ കോളജുകളും മറ്റ് വിദ്യഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടുത്തി ഓണ്‍ ലൈന്‍ അറ്റന്‍ഡന്‍സ് ട്രാക്കിങ് സിസ്റ്റം നടപ്പില്‍ വരുത്തും. ഇതിലൂടെ ക്ളാസില്‍ എത്താതിരിക്കുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രക്ഷിതാക്കളെയറിയിച്ച് ഇവരെ നിരീക്ഷിക്കാനും തെറ്റായ പ്രവണതകളില്‍നിന്ന് പിന്തിരിപ്പിക്കാനും കഴിയുമെന്നാണ് പൊലീസ് കരുതുന്നത്. ഇതിനായി പ്രത്യേക സ്ക്വാഡുകള്‍ രൂപവത്കരിച്ച് ബസ് സ്റ്റേഷന്‍, ഷോപ്പിങ് മാളുകള്‍, സിനിമ തിയറ്ററുകള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ സമയങ്ങളില്‍ പരിശോധന നടത്തി ക്ളാസില്‍ കയറാതെ കറങ്ങി നടക്കുന്ന കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ ഫോണില്‍ അറിയിക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂം സംവിധാനവും ഏര്‍പ്പെടുത്തും. ഇതിന് പുറമേ റസിഡന്‍റ്സ് അസോസിയേഷന്‍, ബസ് ജീവനക്കാര്‍, വ്യാപാരികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍ എന്നിവരെയും ഇതിനായി ചുമതലപ്പെടുത്തും. ശില്‍പശാലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രധാന അധ്യാപകര്‍, പി.ടി.എ.ഭാരവാഹികള്‍, വിദ്യാര്‍ഥി പ്രതിനിധികള്‍, ജനമൈത്രി സമിതിയംഗങ്ങള്‍, മട്ടാഞ്ചേരി അസി. കമീഷണര്‍ ജി. വേണു, ഡിവൈ.എസ്.പി വി. അജിത് തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.