സി.പി.എമ്മിന്‍െറ നവകേരള മാര്‍ച്ചിന് ആലപ്പുഴയില്‍ ഒരുക്കങ്ങളായി

ആലപ്പുഴ: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് ആലപ്പുഴയില്‍ ഒരുക്കങ്ങളായി. എട്ട്, ഒമ്പത് തീയതികളിലാണ് ജില്ലയില്‍ പ്രചാരണം നടത്തുകയെന്ന് ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എട്ടിന് രാവിലെ 9.30ന് വൈക്കത്തുനിന്ന് നേരെകടവില്‍ എത്തുന്ന ജാഥക്ക് സി.പി.എം ജില്ലാ കമ്മിറ്റി വരവേല്‍പ് നല്‍കും. 10.30ന് അരൂര്‍ മണ്ഡലത്തിലെ സ്വീകരണകേന്ദ്രമായ തുറവൂരിലത്തെും. സമ്മേളനത്തില്‍ സ്വീകരണ കമ്മിറ്റി പ്രസിഡന്‍റ് എ.എം. ആരിഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബുവാണ് സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. വൈകുന്നേരം മൂന്നിന് വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന. ചേര്‍ത്തല 11ാം മൈലില്‍ നടക്കുന്ന സമ്മേളനത്തില്‍ കെ. പ്രസാദ് അധ്യക്ഷത വഹിക്കും. വൈകുന്നേരം നാലിന് കുട്ടനാട് മണ്ഡലത്തിലെ നെടുമുടിയില്‍ എത്തിച്ചേരും. അവിടെ ഡി. ലക്ഷ്മണന്‍, ജി. വേണുഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കും. സമ്മേളനത്തില്‍ അഡ്വ. കെ.ആര്‍. ഭഗീരഥന്‍ അധ്യക്ഷത വഹിക്കും. പിന്നീട് അഞ്ചിന് ആലപ്പുഴ നഗരത്തില്‍ സമ്മേളനം. ജി. സുധാകരന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഡോ. ടി.എം. തോമസ് ഐസക് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ഒമ്പതിന് രാവിലെ 8.30ന് പരമ്പരാഗത വ്യവസായ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച. പിന്നീട് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്കുശേഷം ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ചാരുംമൂടിലത്തെും. സി.എസ്. സുജാത, ആര്‍. രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കും. വൈകുന്നേരം അഞ്ചിന് ചെങ്ങന്നൂരിലെ സമ്മേളനത്തോടെ ജില്ലയിലെ പരിപാടികള്‍ സമാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേതാക്കളായ ആര്‍. നാസര്‍, അഡ്വ. കെ. പ്രസാദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.