ജില്ലയിലെ ടൂറിസം മേഖലയോട് വിദേശികള്‍ക്ക് അതൃപ്തി:വിനോദസഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞു

ആലപ്പുഴ: സന്ദര്‍ശകരോടുള്ള മനോഭാവവും കാഴ്ചപ്പാടും മയപ്പെടുത്താത്തതിനാല്‍ ജില്ലയിലെ ടൂറിസം വ്യവസായ മേഖലയോട് വിദേശ ടൂറിസ്റ്റുകള്‍ കടുത്ത അതൃപ്തിയിലാണെന്ന് റിപ്പോര്‍ട്ട്. സന്ദര്‍ശനത്തിനത്തെിയ 50ശതമാനം പേരും അതൃപ്തി രേഖപ്പെടുത്തിയതോടെ ടൂറിസം മേഖല കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ഇക്കാരണത്താല്‍ വിനോദസഞ്ചാരികളുടെ വരവും ഗണ്യമായി കുറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന്‍െറ നേതൃത്വത്തില്‍ ആലപ്പുഴ കലക്ടറേറ്റില്‍ സംഘടിപ്പിച്ച ജില്ലയിലെ സ്കൂളുകളിലെ ടൂറിസം ക്ളബുകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ആരംഭിച്ച ഏകദിന പരിശീലന ക്യാമ്പിലാണ് ഈ പരാമര്‍ശം ഉണ്ടായത്. ടൂറിസം വ്യവസായത്തിന് ഏറെ സാധ്യതയുള്ള ആലപ്പുഴ ഇക്കാര്യത്തില്‍ വളരെ പിന്നിലാണ്. സന്ദര്‍ശകര്‍ക്ക് സഞ്ചരിക്കാന്‍ പോലും വൃത്തിയും അഴകും വികാസം പ്രാപിച്ചതുമായ റോഡുകള്‍ ഇല്ലാത്തത് ടൂറിസം മേഖലയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു. റോഡുകളിലെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിയുമായി ജില്ലാ ഭരണകൂടം മുന്നോട്ടുപോയെങ്കിലും ഇത് തുടരാന്‍ ചില തല്‍പരകക്ഷികള്‍ അനുവദിക്കുന്നില്ല. ജില്ലയില്‍ മൂന്നില്‍ രണ്ട് ഭൂരിഭാഗം ഡ്രൈ ലാന്‍ഡ് ആയതിനാല്‍ മറ്റുസംരംഭങ്ങള്‍ വേണ്ടവിധത്തില്‍ തുടങ്ങി ഫലപ്രാപ്ത്തിയിലത്തെിക്കാന്‍ കഴിയുന്നില്ല. ഇക്കാരണത്താല്‍ ടൂറിസം വ്യവസായം വന്‍ പ്രതീക്ഷയാണ് ജില്ലക്ക് നല്‍കുന്നത്. എന്നാല്‍, ഈ വ്യവസായത്തെ വേണ്ടരീതിയില്‍ ഉപയോഗിക്കാതെ കിടക്കുകയാണ്. ടൂറിസം വികസനം വളരണമെങ്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. റോഡുകള്‍ വികസിക്കാത്തതും കംഫര്‍ട്ട് സ്റ്റേഷനുകളുടെ അഭാവവും ഇതിന് തിരിച്ചടിയാകുന്നു. മലിനീകരണ നിര്‍മാര്‍ജനമാണ് മറ്റൊരു പ്രധാന വെല്ലുവിളി. മലിനീകരണ സംസ്കരണം ഫലവത്തായി നടക്കാത്തതുമൂലം മാലിന്യം കുന്നുകൂടിക്കിടക്കുകയാണ്. മാലിന്യം കെട്ടിക്കിടക്കുന്ന ഇടങ്ങളില്‍ നിലവില്‍ ബ്ളീച്ചിങ് പൗഡര്‍ വിതറുക മാത്രമാണ് ചെയ്യുന്നത്. ടൂറിസം രംഗത്ത് വളരെ ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഹൗസ്ബോട്ട് സംരംഭവും തകര്‍ച്ചയുടെ വക്കിലാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇടനിലക്കാര്‍ ഹൗസ്ബോട്ട് ജീവനക്കാരെ ചൂഷണം ചെയ്യുകയാണ്. ടൂറിസം മേഖലയെ തകര്‍ക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്നവരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ടൂറിസം രംഗം നേരിടുന്ന ഇത്തരം പ്രശ്നങ്ങള്‍ നേരിടാന്‍ ഭരണകൂടം രംഗത്തിറങ്ങുമ്പോള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭരണസംവിധാനത്തെ കൂച്ചുവിലങ്ങിടാനാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ ശ്രമിക്കുന്നത്. ഇക്കാരണത്താല്‍ ടൂറിസം രംഗം നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് വന്‍ പദ്ധതികളാണ് ജില്ലാ ഭരണകൂടം ഒരുക്കുന്നത്. ഉത്തരവാദിത്ത ടൂറിസം പദ്ധതി വഴി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ഒരു പഞ്ചവത്സര പദ്ധതിയാണ് ഒരുക്കുന്നത്. പദ്ധതിയുടെ കരടുനയങ്ങള്‍ ഉടന്‍ തയാറാക്കാനാണ് ജില്ലാ ഭരണകൂടവും മുനിസിപ്പാലിറ്റിയും ആലോചിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പരാമശിച്ചിട്ടുള്ള റോഡുകളുടെ കൈയേറ്റം അടക്കമുള്ള വിവിധ വിഷയങ്ങള്‍ പരിഗണിക്കുന്ന പദ്ധതി ടൂറിസം മേഖലയില്‍ ജില്ലക്കൊരു മുതല്‍ക്കൂട്ടാവുമെന്ന് സംശയമില്ല. കലക്ടര്‍ എന്‍. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, ഡി.ടി.പി.സി സെക്രട്ടറി മോഹനന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.