കുട്ടനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്ന്

എടത്വ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കുട്ടനാട്ടില്‍ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തലവടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രമേയം പാസാക്കി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കെ.പി.സി.സി പ്രസിഡന്‍റിനും നല്‍കി. കടിവെള്ളത്തിനുവേണ്ടി കുഴിച്ചിരിക്കുന്ന നീരേറ്റുപുറം-വെട്ടുതോട് റോഡ് അടിയന്തരമായി നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയപ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്‍റ് ബിജു പാലത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര ലോക്സഭാ കമ്മിറ്റി പ്രസിഡന്‍റ് സജി ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. എ.സി. മോഹന്‍, അഡ്വ. ജനൂബ് പുഷ്പാകരന്‍, സുഷമ സുധാകരന്‍, വര്‍ഗീസ് കോലത്തുപറമ്പില്‍, പി.കെ. വര്‍ഗീസ്, പ്രിയ അരുണ്‍, വേണുഗോപാല്‍ തലവടി, ഷാജി അമ്പ്രയില്‍, സാബു കുന്നത്തുപറമ്പ്, പൊന്നപ്പന്‍, ഗോപിനാഥന്‍, ആര്‍. മോഹന്‍, രഘുനാഥന്‍ നായര്‍, ശാര്‍ങ്ഗധരന്‍, അനില്‍ അര്‍ത്തിശേരി, ജോര്‍ജുകുട്ടി എടയത്ര എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.