മുഖ്യമന്ത്രിയെ തടയാന്‍ ശ്രമിച്ച് സി.പി.എം

ആലപ്പുഴ: മങ്കൊമ്പില്‍ കൃഷിവകുപ്പിന്‍െറ അന്തര്‍ദേശീയ കായല്‍കൃഷി ഗവേഷണ പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്യാനത്തെിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സി.പി.എം പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു. ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തുമെന്നറിഞ്ഞ് വേദിക്ക് പടിഞ്ഞാറുഭാഗത്ത് പ്രവര്‍ത്തകര്‍ തടിച്ചുകൂടി. ആലപ്പുഴയില്‍നിന്ന് മുഖ്യമന്ത്രി എത്തുമെന്നറിഞ്ഞാണ് എ.സി റോഡില്‍ മങ്കൊമ്പ് ജങ്ഷന് സമീപം നാല്‍പതോളം സി.പി.എം പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചത്. എന്നാല്‍, മുഖ്യമന്ത്രി ചങ്ങനാശേരിയില്‍നിന്ന് ഉദ്ഘാടന സ്ഥലത്തേക്ക് എത്തിയപ്പോള്‍ വാഹനം തടയാനും കരിങ്കൊടി കാണിക്കാനുമുള്ള പ്രതിഷേധക്കാരുടെ ശ്രമം വിഫലമായി. പൊലീസും സി.പി.എം പ്രവര്‍ത്തകരും ഏറെനേരം ഉന്തും തള്ളും ഉണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.