കടുങ്ങല്ലൂര്‍: പുഴയില്‍ മുങ്ങിത്താഴ്ന്ന ഒരു കുടുംബത്തിലെ രണ്ടു പേരെ സാഹസികമായി രക്ഷപ്പെടുത്തിയ അനീഷക്ക് അഭിനന്ദന പ്രവാഹം. അനുമോദനവുമായി മേജര്‍ രവി അനീഷയുടെ കടുങ്ങല്ലൂര്‍ എലൂക്കരയിലെ വീട്ടിലത്തെി. അനീഷയുടെ ധീരമായ ഇടപെടല്‍ മാതൃകാപരമാണെന്ന് പറഞ്ഞ് അഭിനന്ദിച്ച അദ്ദേഹം കേവലം പ്രശംസ മാത്രമല്ല വേണ്ടതെന്നും നാടും രാജ്യവും ഇതിനു അംഗീകാരം നല്‍കേണ്ടതുണ്ടെന്നും പറഞ്ഞു. ധീരതക്കുള്ള അവാര്‍ഡിനായി അനീഷയെ ശുപാര്‍ശ ചെയ്യുമെന്നും മേജര്‍ രവി പറഞ്ഞു. ഏലൂക്കര പതുവന അലിക്കുഞ്ഞിന്‍െറയും ബീനയുടെയും മകളാണ് മുപ്പത്തടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് ടു സയന്‍സ് വിദ്യാര്‍ഥിനി പി.എ. അനീഷ. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് കരുവേലിപ്പറമ്പില്‍ നമാസുദ്ദീനും കുടുംബവും അപകടത്തില്‍പെട്ടത്. ആദ്യം മുങ്ങിത്താഴ്ന്ന മകന്‍ സാഹിദിനെ നമാസുദ്ദീന്‍ കരയ്ക്കത്തെിച്ചു. മകള്‍ ഫാത്തിമയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. ഭാര്യ സീനത്തിന്‍െറ നിലവിളി കേട്ട് ഓടിയത്തെിയ അനീഷയാണ് ഇരുവരുടെയും രക്ഷകയായത്. മുപ്പvത്തടം ഗവ. എച്ച്.എസ്.എസില്‍ അനുമോദനം സംഘടിപ്പിച്ചിരുന്നു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് രത്നമ്മ സുരേഷ് ഉപഹാരം നല്‍കി. നടന്‍ മുകേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബി.എ അബ്ദുല്‍ മുത്തലിബ്, ബ്ളോക് പഞ്ചായത്തംഗം ടി.കെ. ഷാജഹാന്‍ എന്നിവരുള്‍പ്പെടെ പ്രമുഖര്‍ അനീഷയുടെ വീട്ടിലത്തെിയിരുന്നു. മന്ത്രി ഇബ്രാഹിംകുഞ്ഞ് അനീഷയുടെ വീട്ടിലത്തെി ഉപഹാരം നല്‍കി അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.