കൊച്ചി മെഡിക്കല്‍ കോളജില്‍ കാരുണ്യ കമ്യൂണിറ്റി ഫാര്‍മസി തുടങ്ങി

കളമശ്ശേരി: പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ഏറെ ആശ്വാസം ലഭിക്കുന്ന കാരുണ്യ കമ്യൂണിറ്റി ഫാര്‍മസി കൊച്ചി മെഡിക്കല്‍ കോളജില്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായിരിക്കുമെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. ഫാര്‍മസിയുടെ പ്രവര്‍ത്തനം മെഡിക്കല്‍ കോളജില്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സി.ടി സ്കാന്‍, എം.ആര്‍.ഐ സ്കാനുകള്‍ ഫെബ്രുവരി 15ഓടെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. കളമശ്ശേരി നഗരസഭ ചെയര്‍പേഴ്സണ്‍ ജെസി പീറ്റര്‍ അധ്യക്ഷത വഹിച്ചു. കൊച്ചി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് പുറമേ ഡോക്ടറുടെ കുറിപ്പുമായത്തെുന്ന രോഗികള്‍ക്ക് മരുന്ന് നല്‍കുമെന്ന് ചടങ്ങില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച കാരുണ്യ കമ്യൂണിറ്റി ഫാര്‍മസി ജനറല്‍ മാനേജര്‍ ഡോ. ദിലീപ് കുമാര്‍ പറഞ്ഞു. പ്രഫ. കെ.വി. തോമസ് എം.പി, മുന്‍ എം.എല്‍.എ എ.എം. യൂസുഫ്, കൗണ്‍സിലര്‍മാരായ മിനി സോമദാസ്, വീമോള്‍, മെഡിക്കല്‍ കോളജ് ആര്‍.എം.ഒ ഡോ. ഗണേഷ് മോയിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.എസ്. അശ്വിനികുമാര്‍ സ്വാഗതവും ഡോ. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.