കോതമംഗലം: ലോവര്‍ പെരിയാര്‍ ജലവൈദ്യുത പദ്ധതിയുടെ 220 കെ.വി ലൈന്‍ പൊട്ടി 11 കെ.വി ലൈനില്‍ പതിച്ചു. തലക്കോട് പുത്തന്‍കുരിശ് കവലക്ക് സമീപം ഞായറാഴ്ച രാവിലെയാണ് സംഭവം. 220 കെ.വി ലൈനില്‍ ഉറപ്പിച്ചിരുന്ന ഇരുമ്പ് റാഡുകള്‍ സഹിതമാണ് 11 കെ.വി ലൈനില്‍ പതിച്ചത്. വന്‍ ശബ്ദത്തോടെ ലൈന്‍ പൊട്ടിവീഴുന്നതുകണ്ട് നാട്ടുകാര്‍ ഭയന്നോടി. ഈ സമയം പുത്തന്‍കുരിശ് പാടശേഖരത്തില്‍ നെല്ല് കൊയ്യുകയായിരുന്ന സ്ത്രീകള്‍ ഓടി രക്ഷപെട്ടു. ഒഡിഷ സ്വദേശികളുള്‍പ്പെടെ 10ലധികം പേര്‍ കൊയ്യുന്നുണ്ടായിരുന്നു. ഓട്ടത്തിനിടെ പൊട്ടിവീണ ഇരുമ്പുചക്രം തട്ടി പുത്തന്‍കുരിശ് പുളിമൂട്ടില്‍ ഖാദറിന്‍െറ ഭാര്യ ഖദീജക്കാണ് കൈയില്‍ മുറിവേറ്റത്. ഓട്ടത്തിനിടെ വീണ് സ്ത്രീകളില്‍ ചിലര്‍ക്ക് നിസ്സാര പരിക്കേറ്റു. സമീപവാസികളായ നിരവധി പേരുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് കേടു സംണവിച്ചി. പുത്തന്‍കുരിശിലെ സ്വകാര്യ കേബിള്‍ ടി.വി ചാനലിന്‍്റെ സംപ്രേഷണ ഉപകരണങ്ങള്‍ കത്തിനശിച്ചു.11 കെ.വി ലൈനിന്‍െറ ട്രാന്‍സ്ഫോര്‍മറിനും കേടുപറ്റി. ലൈന്‍ പൊട്ടിവീണതിനെ തുടര്‍ന്ന് ലോവര്‍ പെരിയാര്‍ ഡിവിഷനില്‍നിന്നുള്ള വൈദ്യുതിവിതരണം മുടങ്ങി. നേര്യമംഗലം തലക്കോട് പുത്തന്‍കുരിശ് അള്ളുങ്കല്‍ ഊന്നുകല്‍ പ്രദേശങ്ങളില്‍ വൈകീട്ട് 6.30ഓടെയാണ് വൈദ്യുതി പുന$സ്ഥാപിക്കാനായത്. ലോവര്‍പെരിയാറില്‍നിന്ന് തൃശൂര്‍ മടക്കത്തറയിലേക്ക് പോകുന്ന ലൈനാണ് പൊട്ടിവീണത്. മാസങ്ങള്‍ക്കുമുമ്പ് തലക്കോട് വില്ലാന്‍ചിറയിലും ലൈന്‍ പൊട്ടിവീണ് കൃഷിവിളകള്‍ കത്തി നശിച്ചിരുന്നു. സന്ധ്യയോടെയാണ് തകരാറുകള്‍ പരിഹരിക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.