അപൂര്‍വമരം നശിപ്പിക്കാനുള്ള നീക്കം പരിസ്ഥിതി പ്രവര്‍ത്തകര്‍ തടഞ്ഞു

മൂവാറ്റുപുഴ: ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം സംരക്ഷിച്ച അപൂര്‍വമരം നശിപ്പിക്കാനുള്ള മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്മെന്‍റിന്‍െറ നീക്കം പരിസ്ഥിതി പ്രവര്‍ത്തകര്‍ തടഞ്ഞു. മൂവാറ്റുപുഴയാറിന്‍്റെ തീരത്തെകാവുംപടി കടവിന് സമീപമുള്ള പുറമ്പോക്കില്‍ നില്‍ക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള വട്ടക്കുമ്പിള്‍ (ജെമിനിയന്‍ ആര്‍ ബോസയാ) എന്ന അപൂര്‍വ ഇനത്തില്‍പെട്ട മരത്തെ ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നത്.  നിര്‍മാണം നടക്കുന്ന പുഴയോര നടപ്പാതയുടെ ഓരത്ത് സ്ഥിതി ചെയ്യുന്ന മരത്തിന്‍െറ ചുവട്ടില്‍നിന്ന് മണ്ണ് നീക്കി വേരുകള്‍ വെട്ടിയ നിലയിലാണ്. പുഴയോര നടപ്പാതയില്‍നിന്ന് പതിനഞ്ചടിയോളം ഉയരത്തിലാണ് മരം നില്‍ക്കുന്നത്. ചുവട്ടിലെ മണ്ണ് നടപ്പാതക്കൊപ്പം താഴ്ത്തിക്കഴിഞ്ഞു. ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് മരം. വിവരമറിഞ്ഞ് ഗ്രീന്‍ പീപ്പിളിന്‍െറ നേതൃത്വത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്ഥലത്തത്തെി. ഇതോടെ മണ്ണെടുക്കല്‍ നിര്‍ത്തിവെക്കുകയായിരുന്നു. ചില സ്വകാര്യവ്യക്തികള്‍ക്ക് പുറമ്പോക്കുഭൂമി കൈയേറുന്നതിനായാണ് അപൂര്‍വമരത്തെ നശിപ്പിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.  ആറുമാസം മുമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ മരം മുറിക്കാനുള്ള ശ്രമം നടന്നിരുന്നു. അന്ന് ഇതിന്‍െറ ശിഖരങ്ങള്‍ കുറേ വെട്ടുകയും ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിക്കൊടുവില്‍  കലക്ടര്‍ ഇടപെട്ട് മരം സംരക്ഷിക്കുകയായിരുന്നു. മരം സംരക്ഷിക്കാന്‍ ശക്തമായ സമര പരിപാടികള്‍ക്കൊരുങ്ങുകയാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.