നാടെങ്ങും ക്രിസ്മസ് ആഘോഷിച്ചു

പറവൂര്‍: വിവിധ റെസിഡന്‍റ്സ് അസോസിയേഷനുകളുടെയും സ്ഥാപനങ്ങളുടയും ആഭിമുഖ്യത്തില്‍ നാടെങ്ങും ക്രിസ്മസ് ആഘോഷിച്ചു. ചെട്ടിക്കാട് സെന്‍റ് ആന്‍റണീസ് ദേവാലയത്തില്‍ തിരുപ്പിറവിയുടെ വരവ് അറിയിച്ച് 101 ഗായകര്‍ അണിചേര്‍ന്ന കരോള്‍ ഗാനം ആലപിച്ചു. ഫാ. ജോയ് കല്ലറക്കിലിന്‍െറ നേതൃത്വത്തിലാണ് ദേവലായ സന്നിധിയില്‍ മാലാഖവൃന്ദങ്ങളുടെ അകമ്പടിയോടെ ഗാനം അവതരിപ്പിച്ചത്. ക്രിസ്തുവിന്‍െറ ജനനത്തെ അനുസ്മരിപ്പിക്കുന്ന ദൃശ്യാവതരണവും ഉണ്ടായിരുന്നു. ചെറിയപ്പിള്ളി കൈതാരം സ്നേഹദീപം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷത്തിന്‍െറ ഭാഗമായി അന്തേവാസികളുമായി ഒന്നിച്ച് കേക്ക് മുറിക്കുകയും സന്തോഷം പങ്കിടുകയും ചെയ്തു. പറവൂര്‍ വെസ്റ്റ് കോഓപറേറ്റിവ് ബാങ്ക് നടത്തിയ ആഘോഷം പ്രസിഡന്‍റ് എം.ജെ. രാജു ഉദ്ഘാടനം ചെയ്തു. വി.ജെ. ജോയ് അധ്യക്ഷത വഹിച്ചു. വഴിക്കുളങ്ങര അത്താണി റെസിഡന്‍റ്സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ക്രിസ്മസ്-പുതുവത്സര കുടുംബസംഗമം ഞായാറാഴ്ച നടക്കും. രംഗനാഥ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലിന് നടക്കുന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്യും. കോതകുളം നോര്‍ത്ത് ഐശ്വര്യ നഗര്‍ റെസിഡന്‍റ്സ് അസോസിയേഷന്‍െറ വാര്‍ഷികവും ക്രിസ്മസ്-പുതുവത്സര ആഘോഷം ശനിയാഴ്ച നടക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്യും. പറവൂര്‍: ബി.ജെ.പി പറവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് സ്നേഹസംഗമം നടത്തി. ശ്രീമൂലം ജൂബിലി ഹാളില്‍ നടന്ന സംഗമം ബി.ജെ.പി ദേശീയ സമിതി അംഗം നെടുമ്പാശ്ശേരി രവി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ് എസ്. ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനസമിതി അംഗങ്ങളായ കെ.പി. രാജന്‍, എം.എന്‍. ബാലചന്ദ്രന്‍, ജില്ല സമിതി അംഗം സോമന്‍ ആലപ്പാട്ട്, ടി.ജി. വിജയന്‍, പി.സി. അശോകന്‍, സുധാചന്ദ്, വത്സല ബാലന്‍, അജിത ദേവാനന്ദ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.