ഉല്‍പന്നങ്ങള്‍ക്ക് വില കുറക്കുന്നെന്ന് കയര്‍ തൊഴിലാളി ഫെഡറേഷന്‍ സമരത്തിന്

ആലപ്പുഴ: യു.ഡി.എഫ് കയര്‍ സംഘങ്ങളുടെയും ചെറുകിട ഉല്‍പാദകരുടെയും ഉല്‍പന്നങ്ങള്‍ക്ക് വിലകുറച്ച് നല്‍കിയും പണം താമസിപ്പിച്ചും കയര്‍ഫെഡും കയര്‍ കോര്‍പറേഷനും നടത്തുന്ന ചിറ്റമ്മനയം അവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് എം. ലിജു ആവശ്യപ്പെട്ടു. കയര്‍ മേഖലയില്‍ നേരിടുന്ന പ്രതിസന്ധികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് കയര്‍ തൊഴിലാളി ഫെഡറേഷന്‍ ഐ.എന്‍.ടി.യു.സി ആരംഭിക്കുന്ന സമരത്തിന്‍െറ സ്വാഗതസംഘ രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരവാഹികളായി ഡി.സി.സി പ്രസിഡന്‍റ് എം. ലിജു, എ.എ. ഷുക്കൂര്‍ (രക്ഷാധികാരി), ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് എ.കെ. രാജന്‍ (ചെയര്‍.), ജില്ല പ്രസിഡന്‍റ് എസ്. രാജേന്ദ്രന്‍ (ജന. കണ്‍.), ആലപ്പുഴ പ്രോജക്ട് പ്രസിഡന്‍റ് എം.ജി. തിലകന്‍ (കണ്‍.) എന്നിവരെ തെരഞ്ഞെടുത്തു. ജനുവരി ഒമ്പതിന് ആലപ്പുഴ കയര്‍ഫെഡ് ആസ്ഥാനത്തേക്ക് തൊഴിലാളി മാര്‍ച്ചും ധര്‍ണയും നടത്തും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എ.കെ. രാജന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. സി.ആര്‍. ജയപ്രകാശ്, എ.എ. ഷുക്കൂര്‍, അഡ്വ. ഡി. സുഗതന്‍, കെ.ആര്‍. രാജേന്ദ്രപ്രസാദ്, എസ്. രാജേന്ദ്രന്‍, ദേവരാജന്‍, എം.ജി. തിലകന്‍, പി.ആര്‍. ശശിധരന്‍, പി.ഡി. ശ്രീനിവാസന്‍, ആര്‍. ഭദ്രന്‍, എം. അനില്‍കുമാര്‍, എന്‍. സുമന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.