പന്തളം: ഓട്ടോയിലത്തെി മാലപൊട്ടിച്ച സംഘത്തിലെ മൂന്നുപേര്‍ പന്തളം പൊലീസിന്‍െറ പിടിയില്‍. മാന്നാര്‍ കുരട്ടിശ്ശേരി വിഷവര്‍ശ്ശേരിക്കര ചിറമേല്‍ പുത്തന്‍വീട്ടില്‍ ബാബു എന്ന വര്‍ഗീസ് പി. ചെറിയാന്‍ (60), മകന്‍ ബോബന്‍ പി. ചെറിയാന്‍ (31), അരീക്കര പറയരുകാല മംഗലത്തുവീട്ടില്‍ മുന്ന എന്ന രണ്‍ജിത് (29) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ നവംബര്‍ നാലിന് ചെങ്ങന്നൂര്‍ ഐ.ടി.ഐ ജങ്ഷന് സമീപത്തെ ഇടവഴിയില്‍കൂടി നടന്നുപോയ ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തുണ്ടത്തുമൂലയില്‍ ഉഷാമണിയുടെ നാലുപവന്‍ സ്വര്‍ണമാല രണ്‍ജിത്തിന്‍െറ നേതൃത്വത്തില്‍ പൊട്ടിച്ചെടുത്തെന്നാണ് കേസ്. സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത്: ഇടവഴിയിലൂടെ നടന്നുവന്ന ഉഷാമണിയുടെ സമീപം സംഘം വിലാസം ചോദിക്കാനെന്ന വ്യാജേന ഓട്ടോ നിര്‍ത്തി. സംസാരിച്ചുകൊണ്ടിരിക്കെ രണ്‍ജിത് ഉഷാമണിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുത്തു. ഉടന്‍ ഓട്ടോ ഓടിച്ച് പോയി. ഓട്ടോയില്‍ ഒരു യുവാവും യുവതിയുമാണ് ഉണ്ടായിരുന്നതെന്ന് ഉഷാമണി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മോഷ്ടിച്ച മാല രണ്‍ജിത്തിന്‍െറ സുഹൃത്തായ ബോബന്‍െറ സഹായത്തോടെ വര്‍ഗീസിനെക്കൊണ്ട് മാന്നാര്‍ സര്‍വിസ് സഹകരണബാങ്കില്‍ പണയം വെപ്പിച്ചു. പിന്നീട് ബോബന്‍ തന്നെ പരിചയപ്പെടുത്തിയ ആളിന് 56,000 രൂപക്ക് മാല പണയത്തില്‍നിന്നെടുത്ത് വിറ്റതായി പൊലീസ് പറയുന്നു. ഒന്നാം പ്രതി രണ്‍ജിത് 12 കേസുകളില്‍ വിവിധ സ്റ്റേഷനുകളില്‍ പ്രതിയാണ്. തുടരന്വേഷണത്തിനായി കേസ് ചെങ്ങന്നൂര്‍ പൊലീസിന് കൈമാറും. ഒന്നാം പ്രതി രണ്‍ജിത്തിനെ കഴിഞ്ഞദിവസം പന്തളം മുട്ടാറിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തതാണ് കേസില്‍ തുമ്പായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.