കുന്നത്തുനാട് പഞ്ചായത്ത് യാചക നിരോധിത മേഖല

പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിന്‍െറ പരിധിയില്‍ വരുന്ന പ്രദേശം യാചക നിരോധിത മേഖലയായി പ്രഖ്യാപിച്ചു. വ്യാഴാഴ്ച നടന്ന പഞ്ചായത്ത് ഭരണസമിതിയാണ് പ്രഖ്യാപനം നടത്തിയത്. 18 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ വെള്ളിയാഴ്ച മുതല്‍ നിരോധനം പ്രാബല്യത്തില്‍വരും. നോട്ടീസ് അച്ചടിച്ച് വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ സ്കൂളുകളിലടക്കം ബോധവത്കരണം നടത്താനും വിവിധ പ്രദേശങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും തീരുമാനമായി. പൊലീസ് സ്റ്റേഷനുകളിലും വിവരം അറിയിക്കും. വീട്ടിലത്തെുന്ന യാചകര്‍ക്ക് ഭക്ഷണമോ പണമോ വസ്ത്രമോ കൊടുക്കാതിരിക്കുക, സ്കൂളിലേക്കും മറ്റിടങ്ങളിലേക്കും കുട്ടികളെ തനിച്ച് വിടാതിരിക്കുക, ആഭരണങ്ങള്‍ പരമാവധി ഒഴിവാക്കുക, കുട്ടികളെ വീട്ടുമുറ്റത്ത് തനിച്ച് കളിക്കാന്‍ വിടാതിരിക്കുക, അപരിചിതര്‍ നല്‍കുന്ന മിഠായികളും പാനീയങ്ങളും കഴിക്കാതിരിക്കാന്‍ കുട്ടികളെ ഓര്‍മിപ്പിക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കണമെന്ന് പഞ്ചായത്ത് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞദിവസം പിണര്‍മുണ്ടയില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട നാലുസ്ത്രീകളെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പിച്ചിരുന്നു. പഴയ വസ്ത്രം ചോദിച്ചത്തെുന്ന ഇവര്‍ കുട്ടികളുള്ള വീടിന്‍െറ ഭിത്തിയില്‍ വരച്ചത് നാട്ടുകാരില്‍ സംശയമുണര്‍ത്തുകയായിരുന്നു. പലപ്പോഴും ഇവരുടെ പിന്നില്‍ വാഹനത്തില്‍ കറങ്ങിനടക്കുന്ന സംഘവും ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.