ആലുവ: നഗരത്തില്‍ തെരുവു വിളക്കുകള്‍ മിഴിയടച്ചിട്ട് മാസങ്ങളായി. തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് കരാറെടുത്തത് സ്വകാര്യ സ്ഥാപനമാണ്. പരാതികള്‍ രൂക്ഷമായതോടെ ഇവരെ ഒഴിവാക്കാനാണ് നഗരസഭ തീരുമാനം. കഴിഞ്ഞ ഭരണസമിതി കാലത്താണ് 20 വര്‍ഷത്തേക്ക് കരാറുണ്ടാക്കിയത്. ഇത്രയുംകാലത്തേക്ക് കരാര്‍ നല്‍കാന്‍ നിയമതടസ്സമുള്ളതിനാല്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ പ്രവര്‍ത്തനം വിലയിരുത്തി കരാര്‍ പുതുക്കാനായിരുന്നു ധാരണ. നഗരപരിധിയില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് കമ്പനിക്ക് വരുമാനമുണ്ടാക്കാമെന്നാണ് കരാര്‍. ഇവരുടെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ മുറികളും നഗരസഭ നല്‍കിയിരുന്നു. എന്നാല്‍, വിളക്കുകളുടെ അറ്റകുറ്റപ്പണി കാര്യക്ഷമമല്ല. ബാങ്ക് കവല മാര്‍ക്കറ്റ് റോഡില്‍ സിറ്റി ടവറിന് മുന്‍വശത്തെ തെരുവു വിളക്ക് ഇല്ലാതായിട്ട് ഒരു വര്‍ഷമായി. കാറ്റില്‍ മറിഞ്ഞ പോസ്റ്റ് മാസങ്ങള്‍ക്കു ശേഷമാണ് പുന$സ്ഥാപിച്ചത്. എന്നാല്‍ ലൈറ്റ് സ്ഥാപിച്ചില്ല. പരസ്യങ്ങള്‍ സ്ഥാപിച്ച് പണമുണ്ടാക്കുന്നതില്‍ മാത്രമാണ് കമ്പനിക്ക് ശ്രദ്ധയെന്ന് ആക്ഷേപമുണ്ട്. തെരുവുവിളക്ക് വിഷയത്തില്‍ ഭരണപക്ഷം ഒത്തുകളിക്കുകയാണെന്നും ഗുണനിലവാരമില്ലാത്ത കമ്പനിക്ക് കരാര്‍ കൊടുത്തത് വന്‍ അഴിമതി നടത്താനാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കരാറുകാരെ ബന്ധപ്പെട്ട നഗരസഭ അധികൃതര്‍ക്ക് അറ്റകുറ്റപ്പണി സംബന്ധിച്ച് തൃപ്തികരമായ മറുപടി ലഭിച്ചില്ല. ഇതത്തേുടര്‍ന്നാണ് കരാറുകാരെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, കരാറുകാര്‍ തങ്ങളെ ഒഴിവാക്കണമെന്നു കാണിച്ച് നഗരസഭക്ക് കത്ത് നല്‍കിയിട്ടുണ്ട്. ലക്ഷം രൂപയും 10 ലക്ഷം രൂപയുടെ ബോണ്ടും കരാറുകാര്‍ നഗരസഭയില്‍ കോഷന്‍ ഡെപ്പോസിറ്റായി അടച്ചിട്ടുണ്ട്. അടുത്ത കരാര്‍ നല്‍കുന്നതുവരെ കമ്പനി തുടരണമെന്നാണ് നഗരസഭ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.