കാലടി: കേരള സര്‍ക്കാറിന്‍െറ ഹരിതകേരളം പദ്ധതി പ്രവര്‍ത്തനങ്ങള്‍ കാലടി സംസ്കൃത സര്‍വകലാശാലയിലും. വൃത്തിയുള്ള കാമ്പസ്, ഹരിതകാമ്പസ്, ശുദ്ധജല കാമ്പസ് ലക്ഷ്യം മുന്‍നിര്‍ത്തി പദ്ധതികള്‍ക്ക് തുടക്കമിടാന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാറിന്‍െറ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനമായി. കാലടി മുഖ്യകേന്ദ്രത്തിലും എട്ട് പ്രാദേശിക കേന്ദ്രങ്ങളിലും പദ്ധതി നടത്തിപ്പിനുള്ള തീരുമാനങ്ങളാണ് യോഗം ചര്‍ച്ചചെയ്തത്. പ്രധാന കേന്ദ്രത്തിലെ സ്വാഭാവിക ജലസ്രോതസ്സുകള്‍ ശുദ്ധീകരിക്കുന്നതിനൊപ്പം കൂടുതല്‍ ജലാശയങ്ങള്‍ നിര്‍മിച്ച് എല്ലാ ആവശ്യങ്ങള്‍ക്കും ജലം ഉറപ്പുവരുത്തും. കാമ്പസില്‍ കഴിയുന്നത്ര പ്രദേശത്ത് മുളയും മറ്റ് മരങ്ങളും വെച്ചുപിടിപ്പിക്കുക, വിഷരഹിത പച്ചക്കറി കഴിയുന്നത്ര ഉല്‍പാദിപ്പിക്കുക, മാലിന്യങ്ങള്‍ ഉറവിടത്തില്‍ നശിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. പദ്ധതികള്‍ ശാസ്ത്രീയമായി വിഭാവനം ചെയ്യുന്നതിന് സിന്‍ഡിക്കേറ്റ് മെംബര്‍മാരായ ഡോ. തോമസ് കെ. ജോബ് മുഖ്യപ്രോജക്റ്റ് കോഓഡിനേറ്ററായും ഡോ. കെ. കെ. വിശ്വനാഥന്‍ (ചെയ.), ഡോ. കെ. ജി. രാംദാസ് (വൈസ് ചെയ.), ഡോ. മോഹന്‍ദാസ് (കണ്‍.), ഡോ. മുഹമ്മദ് സഗീര്‍ (സര്‍വകലാശാല ലൈബ്രറി) ജോയന്‍റ് കണ്‍വീനര്‍, ഡോ. കെ. ജി. ദിലീപ്, ഡോ. സംഗമേശന്‍, ഡോ. വിജയകുമാര്‍ (ഡെ. ലൈബ്രേറിയന്‍), ബെറ്റി വര്‍ഗീസ് (അസി. എക്സി. എന്‍ജിനീയര്‍), വിഷ്ണു ആനന്ദ് (സിന്‍ഡിക്കേറ്റ് വിദ്യാര്‍ഥി പ്രതിനിധി), നിതിന്‍ (എം.ഫില്‍ വിദ്യാര്‍ഥി) എന്നിവരടങ്ങിയ കമ്മിറ്റി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.