കൂത്താട്ടുകുളത്ത് മത്സ്യ-മാംസ സ്റ്റാളുകളില്‍ മിന്നല്‍ പരിശോധന

കൂത്താട്ടുകുളം: നഗരസഭയിലെ ടൗണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മത്സ്യ-മാംസ സ്റ്റാളുകള്‍ അധികൃതര്‍ മിന്നല്‍ പരിശോധന നടത്തി. എം.സി റോഡരികില്‍ ടാക്സി സ്റ്റാന്‍ഡിന് സമീപത്തെ മത്സ്യസ്റ്റാളുകളില്‍നിന്ന് മാസങ്ങള്‍ പഴക്കംച്ചെന്ന മത്സ്യങ്ങളും ഇറച്ചി, പോത്ത്, പന്നി, കോഴി മാംസവും പിടിച്ചെടുത്ത് നശിപ്പിച്ചു. കടയുടമക്കെതിരെ പിഴയും ചുമത്തി. സ്വകാര്യ ബസ്സ്റ്റാന്‍ഡ് കവാടത്തിലും അശ്വതി ജങ്ഷനിലും പ്രവര്‍ത്തിക്കുന്ന മീന്‍കടകളിലും കോഴിക്കടകളിലും പരിശോധന നടത്തി. വൃത്തിഹീനമായ അഞ്ച് കടകള്‍ക്ക് നോട്ടീസ് നല്‍കി. ഭക്ഷ്യവസ്തുക്കള്‍ പാക്ക് ചെയ്ത് ഗുണനിലവാരവും അളവുതൂക്കവും രേഖപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നഗരസഭ ചെയര്‍മാന്‍ പ്രിന്‍സ് പോള്‍ ജോണ്‍, ഫുഡ് ഇന്‍സ്പെക്ടര്‍ പി.എ. ഓമന, റെജി ജോസഫ് എന്നിവരാണ് പരിശോധന നടത്തിയത്. വരുംദിവസങ്ങളില്‍ കൂടുതല്‍ പരിശോധനയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.