മൂവാറ്റുപുഴയില്‍ മലിനജലം കിണറുകളില്‍; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍

മൂവാറ്റുപുഴ: ഓടമാലിന്യം ഒഴുകിയത്തെി എരപ്പില്‍ തോട് മലിനമായി പ്രദേശത്തെ കിണറുകള്‍ ഉപയോഗശൂന്യമായിട്ടും നടപടി സ്വീകരിക്കാന്‍ തയാറാകാത്ത പഞ്ചായത്ത് അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം പുകയുന്നു. അധികൃതരുടെ നടപടിക്കെതിരെ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങാനൊരുങ്ങുകയാണ് നാട്ടുകാര്‍. ആദ്യപടിയായി ഓടയിലേക്ക് തുറന്ന മാലിന്യക്കുഴലുകള്‍ അടയ്ക്കുന്നതിന് അടുത്തദിവസം തുടക്കം കുറിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി. പേഴക്കാപ്പിള്ളി സൂപ്പര്‍പടിക്ക് സമീപം തോട് കടന്നുപോകുന്ന പ്രദേശങ്ങളിലെ കിണറുകളാണ് മലിനമായിരിക്കുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായ സമയത്ത് കിണര്‍ മലിനമായത് ്ജനങ്ങളുടെ വെള്ളംകുടി മുട്ടിച്ചിരിക്കുകയാണ്. പായിപ്ര കവലയില്‍നിന്നുള്ള കക്കൂസ് മാലിന്യമടക്കം ഒഴുകിയത്തെുന്ന ഓട തോടുമായി സന്ധിക്കുന്ന പേഴക്കാപ്പിള്ളി സൂപ്പര്‍പടി മുതല്‍ തോട് കടന്നുപോകുന്ന പള്ളിപ്പടിയടക്കമുള്ള പ്രദേശങ്ങളില്‍ അമ്പതിലധികം കിണറുകളാണുള്ളത്. കൂടുതല്‍ കിണറുകളിലേക്ക് തോട്ടില്‍നിന്ന് മാലിന്യമത്തെുകയാണ്. ഇതോടെ പ്രദേശം മുഴുവന്‍ പകര്‍ച്ചവ്യാധി ഭീഷണിയിലായി. നീരൊഴുക്ക് നിലച്ച തോട്ടിലൂടെ കക്കൂസ് മാലിന്യമാണ് ഒഴുകുന്നത്. രണ്ടുവര്‍ഷം മുമ്പ് സമാന സംഭവമുണ്ടായി കിണറുകള്‍ മലിനമായതോടെ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ചിരുന്നു. ജനരോഷത്തിനൊടുവില്‍ പഞ്ചായത്തധികൃതര്‍ ഓട തുറന്ന് പരിശോധന നടത്തി. മാലിന്യക്കുഴലുകള്‍ ഓടയിലേക്ക് തുറന്നത് കണ്ടത്തെി. എന്നാല്‍, തുടര്‍നടപടി സ്വീകരിക്കാതെ ഒതുക്കുകയായിരുന്നു. അന്ന് പ്രശ്നപരിഹാരത്തിന് അധികൃതര്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ സംഭവം ഉണ്ടാകുമായിരുന്നില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു. അറവുമാലിന്യങ്ങളും കോഴി-മത്സ്യ അവശിഷ്ടങ്ങളും തോട്ടിലേക്ക് ഒഴുക്കുകയാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടേതടക്കം പല സ്ഥാപനങ്ങളുടെയും കക്കൂസ് മാലിന്യം ഓടവഴി തോട്ടിലേക്കാണത്തെുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.