ഫ്ളാറ്റില്‍നിന്ന് വീണ് മരിച്ച മേഘക്ക് യാത്രാമൊഴി

കായംകുളം: മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 14ാം നിലയില്‍നിന്ന് വീണുമരിച്ച യുവതിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. മാവേലിക്കര ഓലകെട്ടിയമ്പലം പുഷ്പമംഗലത്ത് സുജിതിന്‍െറ ഭാര്യ മേഘയുടെ മൃതദേഹമാണ് കീരിക്കാട് തെക്ക് കുടുംബവീടായ കണ്ണോലത്തേുതറയില്‍ സംസ്കരിച്ചത്. കാക്കനാട് ബി.എസ്.എന്‍.എല്‍ റോഡിന് സമീപത്തെ ഫ്ളാറ്റിന്‍െറ 14ാം നിലയില്‍നിന്ന് വീണാണ് മേഘ മരിച്ചത്. ഫ്ളാറ്റില്‍ കുടുങ്ങിയ ഏകമകന്‍ ശിവതിനെ (രണ്ട്) രക്ഷിക്കാനുള്ള ശ്രമമാണ് അപകടത്തിന് കാരണമായത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മാവേലിക്കരയിലെ ഭര്‍തൃഗൃഹത്തില്‍ എത്തിച്ചശേഷം രാത്രിയോടെയാണ് മൃതദേഹം കുടുംബവീടായ കീരിക്കാട് തെക്ക് കണ്ണോലത്തുതറയില്‍ കൊണ്ടുവന്ന് സംസ്കരിച്ചത്. തന്‍െറ പ്രാണനെക്കാള്‍ സ്നേഹിച്ച പൊന്നോമനയുടെ അന്ത്യചുംബനം ഏറ്റുവാങ്ങിയ രംഗം കണ്ടുനിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.