ആലുവ: കെ.എസ്.ആര്‍.ടി.സി ആലുവ ഡിപ്പോയില്‍നിന്നുള്ള സര്‍വിസ് പുന$ക്രമീകരിക്കുന്നു. കലക്ഷന്‍ ലാഭകരമാക്കുന്നതിന്‍െറ ഭാഗമായാണ് പുതിയ നടപടി. ലാഭകരമല്ലാത്ത ട്രിപ്പുകള്‍ ഒഴിവാക്കുകയോ പുന$ക്രമീകരിക്കുകയോ ചെയ്യും. ഇതിന്‍െറ ഭാഗമായി ചില റൂട്ടുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ക്രമീകരണം ആരംഭിച്ചു. കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ നിര്‍ദേശത്തത്തെുടര്‍ന്നാണ് റൂട്ട് പരിഷ്കരണം നടപ്പാക്കുന്നത്. ഓര്‍ഡിനറി സര്‍വസുകളിലാണ് മാറ്റം വരുക. ക്രമീകരണത്തിന്‍െറ ഭാഗമായി തടിക്കകടവ്, വെളിയത്തുനാട് റൂട്ടുകളില്‍ പരീക്ഷണം നടത്തി. രാത്രി 8.10ന് തടിക്കകടവ് വഴി തണ്ടിരിക്കല്‍ ഭാഗത്തേക്ക് ട്രിപ്പുണ്ട്. ഇതിനുശേഷം വെളിയത്തുനാട് ഭാഗത്തേക്കും സര്‍വിസ് നടത്തുന്നുണ്ട്. ഇവ സംയുക്തമാക്കി 8.20 ഓടെയാണ് പുതിയ സര്‍വിസ്. ആലുവ ഡിപ്പോയില്‍നിന്ന് പ്രതിദിനം എട്ട് ലക്ഷം രൂപയുടെ വരുമാനമാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, ആറ് ലക്ഷത്തിനടുത്താണ് ശരാശരി വരുമാനം. നിലവില്‍ 40 ലോക്കല്‍ സര്‍വിസുകളാണ് ഡിപ്പോയിലുള്ളത്. പകുതിയില്‍ താഴെ മാത്രമാണ് ലാഭകരം. ഒരു സര്‍വിസില്‍നിന്ന് 10,000 രൂപയാണ് ലഭിക്കണം. എന്നാല്‍, പലതിലും പകുതി പോലുമില്ല. എന്നാല്‍, പൊതുജനങ്ങളെ ദുരിതത്തിലാക്കുന്ന മാറ്റം ഉണ്ടാകില്ളെന്നാണ് അറിയുന്നത്. പകല്‍ യാത്രക്കാര്‍ കുറവുള്ള റൂട്ടുകളിലാണ് ട്രിപ്പുകളും സര്‍വിസുകളും കൂടുതലായി ഒഴിവാക്കുക. രാത്രി വിവിധ ഉള്‍പ്രദേശങ്ങളിലേക്ക് സര്‍വിസുണ്ട്. ഇത്തരം സര്‍വിസുകള്‍ നിര്‍ത്തില്ല. പകരം വിവിധ റൂട്ടുകള്‍ ഏകോപിപ്പിച്ച് സര്‍വിസ് പുന$ക്രമീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.