കോതമംഗലം: നങ്ങേലിപ്പടിയില്‍ കപ്പേളക്ക് നേരെ ആക്രമണം നടത്തിയവരെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ നിരീക്ഷണ കാമറകളില്‍നിന്ന് പൊലീസിന് ലഭിച്ചു. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രി 11ഓടെയാണ് നങ്ങേലിപ്പടി ധര്‍മഗിരി പ്രവിന്‍ഷ്യല്‍ ഹൗസിന് മുന്നിലെ നെല്ലിക്കുഴി സെന്‍റ് ജോസഫ് പള്ളി കപ്പേളക്കു നേരെ ബൈക്കിലത്തെിയ മൂവര്‍സംഘം ആക്രമണം നടത്തിയത്. നെല്ലിക്കുഴിയിലും കോതമംഗലം നഗരത്തിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളിലും തങ്കളത്ത് പെട്രോള്‍ പമ്പിനു മുന്നിലും സ്ഥാപിച്ച നിരീക്ഷണ കാമറകളില്‍ നിന്നാണ് പ്രതികളെന്ന് സംശയിക്കുന്ന മൂവര്‍ സംഘത്തിന്‍െറ ദ്യശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. പ്രതികള്‍ ഉപയോഗിച്ച പള്‍സര്‍ ബൈക്കും കാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കവര്‍ച്ച ശ്രമമല്ല സംഭവത്തിനു പിന്നിലെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ ആക്രമണമാണെന്നുമാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.