കാത്തിരുന്ന് കിട്ടിയ വെളിച്ചവും അണഞ്ഞു: അരൂക്കുറ്റി പാലം വീണ്ടും ഇരുട്ടില്‍

വടുതല: വര്‍ഷങ്ങളായി ഇരുട്ടിലായ അരൂര്‍-അരൂക്കുറ്റി പാലത്തില്‍ കാത്തിരുന്ന് കിട്ടിയ വെളിച്ചവും അണഞ്ഞു. കഴിഞ്ഞമാസം പുതുതായി പാലത്തില്‍ സ്ഥാപിച്ച വഴിവിളക്കുകള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചതോടെയാണ് പാലം വീണ്ടും ഇരുട്ടിലായത്. കഴിഞ്ഞമാസം പഴയ വിളക്കുകളും പോസ്റ്റുകളും മാറ്റി പുതിയത് സ്ഥാപിച്ച് ഒരുവശത്തെ വിളക്കുകള്‍ പ്രകാശിപ്പിച്ചിരുന്നു. ഇതാണ് നശിപ്പിച്ചത്. പോസ്റ്റിലെ എല്ലാ കണക്ഷനുകളും മുറിച്ച് നശിപ്പിച്ച നിലയിലാണ്. നിരവധി സമരങ്ങള്‍ക്കും പരാതികള്‍ക്കും ശേഷമാണ് വിളക്ക് സ്ഥാപിക്കാന്‍ അരൂര്‍ പഞ്ചായത്ത് നടപടി സ്വീകരിച്ചത്. പാലം ഇരുട്ടിലായത് മൂലം വാഹനാപകടങ്ങളും നിത്യസംഭവമായി. രാത്രി ഒരുമണിക്ക് ശേഷം പാലം സാമൂഹികവിരുദ്ധരുടെ കൈകളിലാണ്. കൂടാതെ, പാലത്തിലൂടെ രാത്രികാലങ്ങളില്‍ മാലിന്യം കായലിലേക്ക് തള്ളുന്നതും പതിവായിരിക്കുകയാണ്. ബന്ധപ്പെട്ട അധികൃതര്‍ വിളക്ക് തെളിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.