പ്രണയം നടിച്ച് സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി; സഹപാഠിയുടെ മാതാവും കാമുകനും അറസ്റ്റില്‍

പറവൂര്‍: പ്രണയം നടിച്ച് സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സഹപാഠിയായ പെണ്‍കുട്ടിയുടെ മാതാവും കാമുകനും അറസ്റ്റില്‍. ഏലൂര്‍ മഞ്ഞുമ്മല്‍ ചാണയില്‍ വീട്ടില്‍ വിവേക് വര്‍ഗീസിനെയും (23) ഇടപ്പള്ളി എളമക്കര സ്വദേശിനിയെയുമാണ് പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാം, എസ്.ഐ ടി.വി. ഷിബു എന്നിവരുടെനേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: യുവതിയുടെ ഉടമസ്ഥതയില്‍ കാക്കനാടുള്ള സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു വിവേക്. വിധവയായ യുവതിയുമായി അടുപ്പത്തിലായ ഇയാള്‍ വീട്ടിലെ നിത്യസന്ദര്‍ശകനായി. ഇതിനിടെ യുവതിയുടെ പ്ളസ് ടു വിദ്യാര്‍ഥിയായ മകളുമായി അടുപ്പത്തിലായ വിവേക് ഒരുവര്‍ഷമായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വിവേകിനെതിരെ മകള്‍ പരാതി പറഞ്ഞതിനത്തെുടര്‍ന്ന് സഹപാഠിയായ പെണ്‍കുട്ടിയെ വിവേകിന് പരിചയപ്പെടുത്തിക്കൊടുത്തു. ഈ പെണ്‍കുട്ടിയോട് പ്രണയം നടിക്കുകയും കഴിഞ്ഞയാഴ്ച വയനാട്ടിലേക്ക് തട്ടിക്കൊണ്ടുപോവുകയും ചെയ്തു. വിവേകിന്‍െറ അകന്ന ബന്ധുവിന്‍െറ വീട്ടിലേക്കാണ് പെണ്‍കുട്ടിയെ കൊണ്ടുപോയത്. എന്നാല്‍, ബന്ധുക്കള്‍ക്ക് സംശയം തോന്നുകയും ഇവര്‍ പറവൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. ഇതിനിടെ, പെണ്‍കുട്ടിയെ കാണാനില്ളെന്ന് കാണിച്ച് ബന്ധുക്കള്‍ പറവൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെ പൊലീസ് വയനാട്ടിലത്തെി പെണ്‍കുട്ടിയെ മടക്കിക്കൊണ്ടുവന്നെങ്കിലും വിവേക് രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി കാക്കനാട് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന് സമീപത്ത് കിണറ്റില്‍ ചാടി ആത്മഹത്യഭീഷണി മുഴക്കിയ ഇയാളെ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കീഴ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്. യുവതിയെ കോടതിയില്‍ ഹാജരാക്കി കാക്കനാട് ജില്ല ജയിലിലേക്ക് അയച്ചു. വിവേകിനെ വ്യാഴാഴ്ച പറവൂര്‍ കോടതിയില്‍ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.