മെട്രോ: 11ന് മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തും

കൊച്ചി: വരുന്ന ഏപ്രിലില്‍ ട്രാക്കിലേറുമെന്ന് പ്രതീക്ഷിക്കുന്ന കൊച്ചി മെട്രോയുടെ ആദ്യഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള മെട്രോ പാളത്തില്‍ വൈദ്യുതീകരണം അടക്കമുള്ള ജോലികള്‍ പൂര്‍ത്തിയായി. ഇവിടെ സ്റ്റേഷനുകളുടെ നിര്‍മാണജോലികളാണ് അതിവേഗം നടക്കുന്നത്. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള മെട്രോ പാതയില്‍ സിവില്‍ ജോലികള്‍ 70 ശതമാനത്തിലേറെ പൂര്‍ത്തിയായതാണ് നിര്‍മാണ ചുമതലയുള്ള ഡി.എം.ആര്‍.സി അവകാശപ്പെടുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന സ്റ്റേഷനുകളില്‍ കുസാറ്റ്, കളമശ്ശേരി, മുട്ടം സ്റ്റേഷനുകള്‍ ഏതാണ്ട് അന്തിമഘട്ടത്തിലാണ്. ഇവിടെ സ്റ്റേഷനിനുള്ളിലെ നിര്‍മാണജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. അതേസമയം മുട്ടം യാര്‍ഡില്‍നിന്ന് പാലാരിവട്ടം വരെയാണ് നിലവില്‍ മെട്രോ കോച്ചുകള്‍ പരീക്ഷണ ഓട്ടം നടത്തുന്നത്. സിഗ്നല്‍ ജോലികള്‍ പുരോഗമിക്കുന്ന മുട്ടം ആലുവ പാതയില്‍ ഈ മാസം അവസാനം പരീക്ഷണ ഓട്ടം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, മെട്രോ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന അവലോകന യോഗം 11ന് കൊച്ചിയില്‍ നടക്കും. കൊച്ചിയില്‍ എത്തുന്ന മുഖ്യമന്ത്രി നിര്‍മാണ പുരോഗതി നേരിട്ട് വിലയിരുത്തിയ ശേഷം എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അവലോകന യോഗം വളിച്ചിട്ടുള്ളത്. ഇതിന് മുന്നോടിയായി ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം കെ.എം.ആര്‍.എല്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്തിരുന്നു. പുല്ളേപ്പടി-തമ്മനം-ഇന്‍ഫോപാര്‍ക്ക് റോഡ് മെട്രോയുടെ കീഴില്‍ ഏറ്റെടുക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ജനപ്രതിനിധികള്‍ മുന്നോട്ടുവെച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.